മഹാകുംഭമേളയിൽ മൊണാലിസയെ പോലെ ഒരു സുന്ദരി, അവളുടെ തിളങ്ങുന്ന ചാരക്കണ്ണുകൾ മനോഹരമാണ് എന്നിങ്ങനെയുള്ള കുറിപ്പുകളോടെ പെൺകുട്ടിയുടെ വിഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു.
മധ്യപ്രദേശിൽ നിന്നുള്ള ഒരു പാവപ്പെട്ട കുടുംബം കുംഭമേളയ്ക്ക് പോയി കരകൗശല വസ്തുക്കള്‍ വിറ്റ് ഉപജീവനം കഴിച്ചു. എന്നാൽ കുംഭമേളയിൽ പാപം കഴുകാൻ പോയ ആളുകള്‍ അവളെ വളരെയധികം ശല്യം ചെയ്തു, ഇപ്പോൾ അവളുടെ കുടുംബം വരുമാനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ ഈ പുരുഷന്മാരെ ഓടിക്കുന്ന തിരക്കിലാണ്.
ഒടുവില്‍ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നടക്കുന്ന മഹാകുംഭമേളയിലൂടെ പ്രശസ്തയായ പെൺകുട്ടിയെ പിതാവ് മധ്യപ്രദേശിലെ ഇൻഡോറിലുള്ള വീട്ടിലേക്കു തിരിച്ചയച്ചു. ലിയനാഡോ ഡാവിഞ്ചിയുടെ മൊണാലിസയോടു സാദൃശ്യമുള്ള പെൺകുട്ടിയുടെ വിഡിയോയും വാർത്തയും ചർച്ചയായതിനു പിന്നാലെയാണ് പിതാവ് പെൺകുട്ടിയെ തിരികെ വീട്ടിലേക്കയച്ചത്. പരിചയപ്പെടാനും വിഡിയോയെടുക്കാനും എത്തുന്നവരുടെ ശല്യം കാരണം ഗത്യന്തരമില്ലാതെയാണ് പെൺകുട്ടിയെ പിതാവ് വീട്ടിലേക്കു തിരിച്ചയച്ചത്.
വിഡിയോയും ഫോട്ടോയും എടുക്കാൻ വരുന്നവരോട് ‘ജീവിക്കാൻ അനുവദിക്കില്ലേ’ എന്നാണ് ഈ പെൺകുട്ടി ചോദിക്കുന്നത്. ജോലിചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തന്റെ വിഡിയോ പകർത്താൻ വന്ന ഒരാളുടെ ഫോൺ പെൺകുട്ടി തട്ടിമാറ്റുന്ന വിഡിയോയും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. അവസാനം മാല വിൽക്കുന്ന സ്ഥലത്തുനിന്ന് മുഖം മറച്ച് പെൺകുട്ടി രക്ഷപ്പെടുന്നതും വിഡിയോയിലുണ്ട്.
ഇന്ത്യൻ പുരുഷന്മാർ എത്ര വെറുപ്പുളവാക്കുന്നവരോ..?
How disgusting are indian men? A poor family from Madhya Pradesh travelled to Kumbha Mela to earn a living selling beads.
— Lavanya Ballal Jain (@LavanyaBallal) January 21, 2025
But the "sinners" who have gone to wash off their sins in the Kumbha Mela fetishised her so much that now her family is busy chasing away these men instead… pic.twitter.com/Evdc7I9tVT
അവരുടെ ഉപജീവനമാര്‍ഗമാണ് ഇതിലൂടെ ഇല്ലാതാകുന്നത്.’ – എന്ന കുറിപ്പോടെയാണ് പെൺകുട്ടി നേരിടുന്ന പ്രതിസന്ധി ആളുകള്‍ വിവരിക്കുന്നത്. ബിജെപി IT cell അവളുടെ ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു, അതാണ് ഇപ്പോള്‍ പ്രശ്‌നം ഉണ്ടാക്കിയത് എന്ന് social media ഷെയര്‍ ചെയ്തവര്‍ ഇപ്പോള്‍ ബിജെപി യെ പറഞ്ഞു കൈ ഒഴിയുന്നു.
മഹാകുംഭമേളയിൽ മാല വിൽപനയ്ക്കായി എത്തിയതാണ് മധ്യപ്രദേശിലെ നിർധന കുടുംബത്തിലെ അംഗമായ പെൺകുട്ടി. ആളുകൾ കുടുന്ന സ്ഥലത്തും ഉത്സവങ്ങളിലുമെല്ലാം മാല വിൽക്കുന്നതിനായി അവൾ എത്താറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസമായി വിഡിയോ പ്രചരിച്ചതോടെ കാണാനും ഫോട്ടോയെടുക്കാനും നിരവധിപേർ അവളെ തേടിയെത്താൻ തുടങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.