താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; പരിക്കേറ്റ യുവാവിൻ്റെ പോക്കറ്റില്‍ എംഡിഎംഎ, അന്വേഷണം,

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ചുരം രണ്ടാം വളവില്‍ നിന്നും ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തില്‍ പെട്ടവരുടെ പോക്കറ്റില്‍ നിന്നും മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തു. 

കൈതപ്പോയില്‍ സ്വദേശി ഇർഷാദ്, ഫാഹിസ് എന്നിവർ സഞ്ചരിച്ചിരുന്ന ഥാർ ജീപ്പാണ് അപകടത്തില്‍ പെട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇർഷാദിന്റെ പോക്കറ്റില്‍ നിന്നാണ് മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തത്. പിന്നീട് വാഹനത്തില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പാക്കറ്റ് എംഡിഎംഎയും കണ്ടെത്തി. 

ഇന്നലെ ചുരത്തിലെ നാലാം വളവിലെത്തിയ ഇരുവരും അവിടെ സമയം ചിലവഴിച്ചിരുന്നു. പിന്നീട് മടങ്ങുന്നതിനിടെ രണ്ടാം വളവില്‍ വെച്ചാണ് അപകടം ഉണ്ടായത്.

പരിക്കേറ്റ രണ്ടു പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവരുടെ താമസ സ്ഥലത്തും പൊലീസ് പരിശോധന നടത്തും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !