പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം, കാറിൽ കയറ്റാൻ ശ്രമം; ‍ഡോക്ടർ അറസ്റ്റിൽ,

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയക്കുകയും കുട്ടിയെ കാറിൽ കയറ്റി കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്ത ‍

ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ സ്വദേശിയായ ഡ‍ോ. അലൻ അലക്സ് (32) ആണ് അറസ്റ്റിലായത്. സമൂഹ മാധ്യമം വഴിയാണ് ഇയാൾ കുട്ടിയെ പരിചയപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

പരിചയപ്പെട്ട ശേഷം ഡോക്ടർ കുട്ടിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടർന്നു ബന്ധുക്കൾ ആസൂത്രണം ചെയ്തതു പ്രകാരം ഡോക്ടറോടു കോഴിക്കോട് ബീച്ചിലെത്താൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ നിന്നു അലൻ കാറെടുത്ത് ബീച്ച് റോഡിലെത്തി. പിന്നാലെ കുട്ടിയെ ബന്ധപ്പെട്ടപ്പോൾ കടപ്പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു.

ഡോക്ടർ എത്തിയതിനു പിന്നാലെ കുട്ടിക്കൊപ്പം ഇവിടെ കാത്തു നിന്ന ബന്ധുക്കൾ ഇയാളെ തടഞ്ഞു വച്ചു. ബന്ധുക്കൾ വെള്ളയിൽ പൊലീസിനെ അറിയിച്ചു.

ഇയാൾ പെൺകുട്ടിയുടെ മൊബൈൽ ഫോണിലേക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചതായി കണ്ടെത്തി. പിന്നാലെയാണ് പോക്സോ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !