വേണ്ടത്ര പരിഗണനയില്ല: ബിഡിജെഎസ് എന്‍ഡിഎ വിടുന്നു: മറ്റു മുന്നണികളിലുള്ള സാധ്യത തേടാൻ പ്രമേയം,

കോട്ടയം: ബിജെപി സഖ്യം ഉപേക്ഷിക്കണമെന്ന് സഖ്യകക്ഷിയായ ബിഡിജെഎസില്‍ ആവശ്യം. ബിഡിജെഎസ് കോട്ടയം ജില്ലാ കമ്മിറ്റിയാണ് മുന്നണി മാറ്റം ആവശ്യപ്പെട്ട് രംഗത്തു വന്നത്.

ജില്ലാ ക്യാമ്പില്‍ ഇതു സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

ബിജെപിയിലും എന്‍ഡിഎയിലും 9 വര്‍ഷമായി അവഗണനയാണ് നേരിടുന്നത്. വേണ്ടത്ര തരത്തിലുള്ള പരിഗണന ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ എന്‍ഡിഎയില്‍ തുടരേണ്ട ആവശ്യമില്ല.

മറ്റു മുന്നണികളിലുള്ള സാധ്യത സംസ്ഥാന അധ്യക്ഷന്‍ പരിശോധിക്കണമെന്നാണ് പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്

നിയോജകമണ്ഡലം ഭാരവാഹികളും ജില്ലാ ഭാരവാഹികളും പങ്കെടുക്കുന്ന ജില്ലാ നേതൃക്യാമ്പ് കഴിഞ്ഞ ദിവസങ്ങളിലായി കോട്ടയത്ത് നടന്നു വരികയായിരുന്നു.

ഈ ക്യാമ്പിലാണ് മുന്നണി വിടണമെന്ന ആവശ്യം ഉയര്‍ന്നത്. ബിഡിജെഎസ് യുഡിഎഫിനൊപ്പം ചേരുമെന്ന തരത്തില്‍ നേരത്തെ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ചിരിയോരം 2025; RV പാർക്കിൽ വിവിധ പരിപാടികൾ കയാക്കിങ്ങിന് നേതൃത്വം കൊടുത്ത് NISHA JOSE K MANI

അയര്‍ലണ്ട് ജാലകം | Ireland Malayalam News

ഏറ്റവുമധികമാളുകൾ തേടിചെല്ലുന്ന കോഴിക്കോടൻ ഹൽവ പീടിക ഇതാണ്.. #kozhikode #Mittaitheruvu #food

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !