വൈക്കത്തുനിന്ന് വേളാങ്കണ്ണി, ചെന്നൈ സര്‍വീസുകള്‍ ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ,

കോട്ടയം: വൈക്കത്തുനിന്ന് വേളാങ്കണ്ണിയിലേക്കും ചെന്നൈയിലേക്കും തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷന്‍റെ ബസുകള്‍ സർവീസ് ആരംഭിച്ചു.

ഇന്നലെ വൈകുന്നേരം അഞ്ചിന് വൈക്കം കെഎസ്‌ആർടിസി ഡിപ്പോയില്‍ നടത്തിയ ചടങ്ങില്‍ തമിഴ്നാട് ഗതാഗത മന്ത്രി എസ്.എസ്.ശിവശങ്കറും മന്ത്രി കെ.ബി.ഗണേഷ് കുമാറും ചേർന്ന് ഫ്ലാഗ് ഓഫ് നിർവഹിച്ചു.

വൈക്കം - ചെന്നൈ സർവീസ് വൈകുന്നേരം 3.30ന് പുറപ്പെട്ടു പിറ്റേന്നു രാവിലെ എട്ടിന് ചെന്നൈയിലെത്തും. ചെന്നൈയില്‍ നിന്നു വൈകുന്നേരം നാലിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.30ന് വൈക്കത്ത് എത്തും. കോട്ടയം, മുണ്ടക്കയം, കുമളി, തേനി, തിരുച്ചിറപ്പള്ളി, വില്ലുപുരം വഴിയാണു സർവീസ്. 

വൈക്കം - വേളാങ്കണ്ണി ബസ് വൈകുന്നേരം നാലിനു പുറപ്പെട്ടു പിറ്റേ ദിവസം രാവിലെ 7.45ന് വേളാങ്കണ്ണിയില്‍ എത്തും. തിരികെ വൈകുന്നേരം 4.30ന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 8.15ന് വൈക്കത്ത് എത്തും. കോട്ടയം, ചങ്ങനാശേരി, അടൂർ, പുനലൂർ, ചെങ്കോട്ട, മധുര, തഞ്ചാവൂർ വഴിയാണു സർവീസ്.

വൈക്കത്തുനിന്ന് ചെന്നൈയിലേക്ക് 810 രൂപയും വേളാങ്കണ്ണിയിലേക്ക് 715 രൂപയുമാണ് നിരക്ക്. നാഗപട്ടണം ഡിപ്പോയിലെ രണ്ടു ബസുകളാണ് സർവീസ് നടത്തുന്നത്. www.tnstc.in എന്ന ഔദ്യോഗിക വെബ്സൈറ്റിലും തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ചെയ്യാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !