എരുമേലിയിൽ കഴിഞ്ഞ സീസണിൽ പോലീസ് കാഴ്ചവച്ച പ്രവർത്തനത്തിന്റെ അവലോകനയോഗം നടത്തി. എരുമേലി സ്റ്റേഷനിൽ വച്ച് നടന്ന അവലോകന യോഗത്തിൽ ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ് ഐ.പി.എസ്, അഡീഷണൽ എസ്.പി വിനോദ് പിള്ള, ജില്ലയിലെ എല്ലാ ഡിവൈഎസ്പി മാരും എസ്.എച്ച്.ഓ മാരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു
യോഗത്തിൽ കഴിഞ്ഞ സീസണിൽ പോലീസിന്റെ പ്രവർത്തനത്തെക്കുറിച്ചും അടുത്ത സീസണിൽ ഇതിലും മെച്ചപ്പെട്ട രീതിയിൽ എങ്ങനെ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാമെന്നതിനെക്കുറിച്ചും, പോലീസ് സ്വീകരിക്കേണ്ട മുൻരുതലുകളെക്കുറിച്ചും ചർച്ച ചെയ്തു.ഇതു കൂടാതെ ജില്ലാ പോലീസ് മേധാവി കഴിഞ്ഞ സീസണോടനുബന്ധിച്ച് എരുമേലിയിൽ ഡ്യൂട്ടി ചെയ്ത എല്ലാ പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും, മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവച്ച കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ, എരുമേലിസ്റ്റേഷൻ എസ്.എച്ച്. ഓ ബിജു ഇ. ഡി, സ്പെഷ്യൽ ബ്രാഞ്ച് എരുമേലി ഫീൽഡ് ഓഫീസർ അബ്ദുൽ കരീം എന്നിവർക്ക് മെമന്റോ നൽകുകയും കൂടാതെ പത്തോളം ഉദ്യോഗസ്ഥരെ പൊന്നാട അണിയിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.