മുത്തച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ ശേഷം ഭക്ഷണമുണ്ടാക്കി പാട്ട് കേട്ട് ഉല്ലസിച്ചു: പ്രതിക്ക് കുറ്റബോധമില്ലെന്ന് പൊലീസ്.

കൊല്ലം: അമ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ ശേഷം നാടുവിട്ട പ്രതി അഖിലിന് തെല്ലും കുറ്റബോധമില്ലെന്ന് പൊലീസ്.

പണം നല്‍കാത്തതിനാലാണ് പ്രതി ഇരുവരെയും ക്രൂരമായി കൊലപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് ശ്രീനഗറില്‍ നിന്ന് കാെടും ക്രിമിനിലിനെ പിടികൂടിയത്. കുണ്ടറ സിഐ വി.അനില്‍കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഏറെ പണിപ്പെട്ട് പ്രതിയെ അറസ്റ്റ് ചെയ്തത്.

ലഹരിക്ക് അടിമയായ പ്രതി ആദ്യം തലയ്‌ക്കടിച്ച്‌ വീഴ്‌ത്തുന്നത് സ്വന്തം മുത്തച്ഛൻ ആന്റണിയെയാണ്. ശേഷം ഇയാള്‍ വീട്ടില്‍ ഭക്ഷണമുണ്ടാക്കി. ഇതെടുത്ത് നല്‍കാൻ വിളിച്ചുവരുത്തിയ അമ്മ പുഷ്പ ലതയെ പതിയിരുന്ന് ചുറ്റിക കൊണ്ട് ആക്രമിച്ചു.

 നിലത്തുവീണ അമ്മയുടെ മരണം ഉറപ്പാക്കാൻ ഇവരുടെ മുഖത്ത് ഉളികൊണ്ട് തുടരെ കുത്തി മുറിവേല്‍പ്പിച്ചു. റൂറല്‍ എസ്‍പി സാബു മാത്യൂവാണ് പ്രതിയുടെ ക്രൂരതകള്‍ വിവരിച്ചത്.

രണ്ടു കൊലപാതകത്തിനുശേഷം ടിവി വെച്ച്‌ പാട്ട് ആസ്വദിച്ച ശേഷമാണ് ഇയാള്‍ വീട്ടില്‍ നിന്ന് രക്ഷപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.ഉച്ചയ്‌ക്ക് രണ്ടിനും മൂന്നും ഇടയ്‌ക്കാണ് കൊല നടത്തിയത്. വൈകിട്ട് ആറുവരെ വീട്ടില്‍ പാട്ടുകേട്ട് ഉല്ലസിച്ച ശേഷമാണ് ഇയാള്‍ നാടുവിട്ടത്.

പൊലീസ് വലിയ വെല്ലുവിളികളെയും പ്രതികൂല കാലാവസ്ഥയും മറികടന്നാണ് അഖിലിനെ പിടികൂടിയത്. കൊല്ലത്ത് എത്തിച്ച പ്രതിയെ റിമാന്റ് ചെയ്തു. ഇയാളെ തെളിവെടുപ്പിനും മറ്റുമായി പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !