വസ്തു തർക്കം: അമ്മയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച മകൻ പിടിയില്‍

കുണ്ടറ: അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മകൻ പിടിയില്‍. ഇളമ്പള്ളൂർ പെരുമ്പുഴ താഴം അമ്പാടിയില്‍ വിഥുൻ വിജയനാണ് (33) കുണ്ടറ പൊലീസിന്റെ പിടിയിലായത്.

വസ്തു രജിസ്ട്രേഷൻ സംബന്ധിച്ച്‌ വിവരം പറയാത്തതിന്റെ ദേഷ്യത്തില്‍ മാതാവിനെ മർദ്ദിക്കുകയും വാളിന് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.

കഴിഞ്ഞ 8ന് വൈകിട്ട് 3ന് ആയിരുന്നു സംഭവം. മാതാവ് ഷീലയുടെ പിതാവ് നല്‍കിയ വസ്തുവിന്റെ രജിസ്ട്രേഷന് പോയ വിവരം പറഞ്ഞില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

കല്ലു മോതിരം ഇട്ടിരുന്ന കൈകൊണ്ടു ഇടിക്കുകയും വാളിന്റെ പിടികൊണ്ട് അടിക്കുകയും വാളിന് കഴുത്തില്‍ വെട്ടാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക മൊഴി.

കുണ്ടറ എസ്.എച്ച്‌.ഒ വി.അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ പി.കെ.പ്രദീപ്, പി.അംബരീഷ്, എസ്.സി.പി.ഒമാരായ ബി.ദീപക്, നന്ദകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !