അമ്മായിഅമ്മ പെട്ടെന്ന് മരിക്കണം: പ്രാര്‍ത്ഥന എഴുതി യുവതി ക്ഷേത്രഭണ്ഡാരത്തിലിട്ട 20 രൂപാ നോട്ട് വൈറല്‍,

അമ്മായിഅമ്മ പെട്ടെന്ന് മരിക്കണമെന്ന പ്രാർത്ഥന എഴുതി യുവതി ക്ഷേത്രഭണ്ഡാരത്തിലിട്ട നോട്ടാണ് ഇപ്പോള്‍ സൈബർ ലോകത്ത് ചർച്ചയാകുന്നത്.

കർണടകയിലെ കല്‍ബുർഗിയിലുള്ള അഫ്‌സല്‍പൂർ താലൂക്കിലെ ഘട്ടരാഗി ഗ്രാമത്തിലെ ഭാഗ്യവന്തി ദേവി ക്ഷേത്രത്തിലെ ഭണ്ഡാരത്തിലാണ് പ്രാർത്ഥന എഴുതിയ 20 രൂപയുടെ നോട്ട് കണ്ടെത്തിയത്. ഇതിന്റെ ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.
ക്ഷേത്രം അധികൃതർ ഭാണ്ഡാരത്തില്‍ ഭക്തർ സമർപ്പിച്ച സംഭാവനകള്‍ എണ്ണുന്നതിനിടയിലാണ് ഈ നോട്ടും കണ്ടെത്തിയത്. 'എന്റെ അമ്മായിഅമ്മ എത്രയും വേഗം മരിക്കട്ടെ' എന്നായിരുന്നു ഈ 20 രൂപാ നോട്ടില്‍ പേന കൊണ്ട് കുറിച്ചിരിക്കുന്നത്. ഏതോ യുവതി തന്റെ അമ്മായിഅമ്മയുടെ മരണത്തിന് ആഗ്രഹിച്ചുകൊണ്ട് സ്വന്തം കൈപ്പടയില്‍ പ്രാർത്ഥന എഴുതി ക്ഷേത്ര ഭണ്ഡാരത്തില്‍ ഇട്ടതാണ് ഈ 20 രൂപാ നോട്ട് എന്നാണ് കരുതുന്നത്.
ഇത് കൂടാതെ 60 ലക്ഷം രൂപയും ഒരു കിലോ വെള്ളിയും 200 സ്വർണാഭരണങ്ങളും ഭണ്ഡാരത്തില്‍ ഭക്തർ സമർപ്പിച്ചിരുന്നെങ്കിലും സൈബർ ലോകത്ത് ചർച്ചയായത് ഈ 20 രൂപ നോട്ട് മാത്രമാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !