ദുരൂഹം: വിവാഹം 2 മാസം മുമ്പ്, യുവതി ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍; ഭര്‍ത്താവ് വിദേശത്തേക്ക് പോയത് രണ്ടാഴ്ച മുമ്പ്,

കണ്ണൂർ: രണ്ടുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാക്കയങ്ങാട് ആയിച്ചോത്തെ കരിക്കര ഹൗസില്‍ ഐശ്വര്യ (28) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11-ഓടെയാണ് കല്ലുമുട്ടിയിലെ ഭർതൃവീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

മാച്ചേരി സച്ചിൻ ആണ് ഭർത്താവ്. 15 ദിവസം മുൻപാണ് സച്ചിൻ ഗള്‍ഫിലേക്ക് പോയത്. ഇരിട്ടിയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരിയാണ് ഐശ്വര്യ. ഇരിട്ടി ലാൻഡ് ട്രിബ്യൂണല്‍ തഹസില്‍ദാർ എ.സീനത്ത്, പേരാവൂർ ഡിവൈ.എസ്.പി. കെ.വി.പ്രമോദൻ, ഇരിട്ടി ഇൻസ്പെക്ടർ എ.കുട്ടികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തില്‍ ഇൻക്വസ്റ്റ് നടത്തി.

മൃതദേഹം കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രി മോർച്ചറിയിലേക്ക് മാറ്റി. ആയിച്ചോത്തെ കരിക്കനാല്‍ വീട്ടില്‍ മോഹനന്റെയും കമലയുടെയും മകളാണ് ഐശ്വര്യ. ഏക സഹോദരൻ അമല്‍ലാല്‍.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !