ജയിൽ മാറ്റാൻ കോടതി നിർദ്ദേശം: പെരിയ ഇരട്ടകൊല:ശിക്ഷിക്കപ്പെട്ട 9 പേരെ കണ്ണൂര്‍ സെൻട്രല്‍ ജയിലിലേക്ക് മാറ്റി,,

കണ്ണൂര്‍: പെരിയ ഇരട്ടകൊലക്കേസിലെ കുറ്റവാളികളായ ഒൻപതു പേരെ കണ്ണൂരിലേയ്ക്ക് കൊണ്ടുപോയി.വിയ്യൂർ അതീവ സുരക്ഷാ ജയിലില്‍ നിന്നാണ് കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റിയത്.

കുറ്റവാളികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനില്‍ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയില്‍ മാറ്റിയത്.ഇന്ന് രാവിലെ 8.15 ന് വിയ്യൂരില്‍ നിന്ന് കുറ്റവാളികളെ കണ്ണൂരിലേക്ക് കൊണ്ടുപോയി.കോടതി നിർദേശപ്രകാരമാണ് മാറ്റിയതെന്ന് ജയില്‍ അധികൃതർ പറഞ്ഞു.ഒൻപതു പേർക്കും ഇരട്ട ജീവപര്യന്തം സി.ബി.ഐ കോടതി ശിക്ഷ വിധിച്ചിരുന്നു.
അതേസമയം നിയമ പോരാട്ടം തുടരാനാണ് കോണ്‍ഗ്രസിന്‍റേയേും സിപിഎമ്മിന്‍റേയും തീരുമാനം. ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മുൻ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ വിധി വന്ന പശ്ചാത്തലത്തില്‍ അപ്പീല്‍ പോകുമെന്ന് സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !