കണ്ണൂര്‍: പെരിയ ഇരട്ടകൊലക്കേസിലെ കുറ്റവാളികളായ ഒൻപതു പേരെ കണ്ണൂരിലേയ്ക്ക് കൊണ്ടുപോയി.വിയ്യൂർ അതീവ സുരക്ഷാ ജയിലില്‍ നിന്നാണ് കണ്ണൂർ സെൻട്രല്‍ ജയിലിലേക്ക് മാറ്റിയത്.
കുറ്റവാളികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനില്‍ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയില്‍ മാറ്റിയത്.ഇന്ന് രാവിലെ 8.15 ന് വിയ്യൂരില്‍ നിന്ന് കുറ്റവാളികളെ കണ്ണൂരിലേക്ക് കൊണ്ടുപോയി.കോടതി നിർദേശപ്രകാരമാണ് മാറ്റിയതെന്ന് ജയില്‍ അധികൃതർ പറഞ്ഞു.ഒൻപതു പേർക്കും ഇരട്ട ജീവപര്യന്തം സി.ബി.ഐ കോടതി ശിക്ഷ വിധിച്ചിരുന്നു. അതേസമയം നിയമ പോരാട്ടം തുടരാനാണ് കോണ്‍ഗ്രസിന്‍റേയേും സിപിഎമ്മിന്‍റേയും തീരുമാനം. ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മുൻ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ അടക്കമുള്ള നേതാക്കള്‍ക്കെതിരെ വിധി വന്ന പശ്ചാത്തലത്തില്‍ അപ്പീല്‍ പോകുമെന്ന് സിപിഎമ്മും വ്യക്തമാക്കിയിട്ടുണ്ട്.ജയിൽ മാറ്റാൻ കോടതി നിർദ്ദേശം: പെരിയ ഇരട്ടകൊല:ശിക്ഷിക്കപ്പെട്ട 9 പേരെ കണ്ണൂര്‍ സെൻട്രല്‍ ജയിലിലേക്ക് മാറ്റി,,
0
ഞായറാഴ്ച, ജനുവരി 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.