ചരിത്ര നിമിഷം! കണ്ണൂരിന് അഭിമാനം; ദേശീയ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ ഫോറൻസിക് ലാബും കേരളത്തില്‍ തന്നെ !

കണ്ണൂർ: കണ്ണൂരിലെ റീജിയണല്‍ ഫോറൻസിക് സയൻസ് ലാബിനു നാഷണല്‍ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷന്‍ ലബോറട്ടറീസ് (എൻ എ ബി എല്‍ ) നല്‍കുന്ന ഐ എസ് ഓ അംഗീകാരം ലഭിച്ചു.

ഫോറൻസിക് അനാലിസിസിലും സർവീസ് ഡെലിവെറിയിലും ഉന്നത നിലവാരം പുലർത്തിയതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചത്. 

ഈ രംഗത്ത് ദേശീയ അംഗീകാരം ലഭിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ലാബാണ് കണ്ണൂർ ഫോറൻസിക് ലാബ്. 2020 ല്‍ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തെ ഫോറൻസിക് സയൻസ് ലാബിനു ഐ എസ് ഓ അംഗീകാരം ലഭിച്ചിരുന്നു. രാജ്യാന്തരതലത്തില്‍ ഏറെ വിലമതിക്കപ്പെടുന്നതാണ് എൻ എ ബി എല്‍ അംഗീകാരം. ഇതോടെ ലബോറട്ടറിയുടെ റിപ്പോർട്ടുകള്‍ക്കു അന്തർദേശീയ നിലവാരം ഉണ്ടാകും.

ലാബിൻ്റെ മേധാവി എൻ ആർ ബുഷ്റാ ബീഗം NABL ൻ്റെ പ്രവർത്തനങ്ങള്‍ക്കു വേണ്ടിയുള്ള മേല്‍നോട്ട ചുമതല വഹിച്ചു. ഹൈദരാബാദ് സെൻട്രല്‍ ഫോറൻസിക് സയൻസ് ലബോറട്ടറി മുൻ ഡയറക്ടർ ആയിരുന്ന കെ പി എസ് കർത്തയായിരുന്നു അഡ്വൈസര്‍.

തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു ഹെഡ്ക്വാർട്ടേഴ്&സയന്‍സ് ലാബിനൊപ്പം തൃശ്ശൂരിലും കണ്ണൂരിലും രണ്ട് റീജിയണല്‍ ഫോറൻസിക് സയൻസ് ലാബുകളുണ്ട്.

19 ജില്ലാ മൊബൈല്‍ ഫോറൻസിക് ലാബുകള്‍ (എല്ലാ പോലീസ് ജില്ലകളിലും ഉണ്ട് പ്രവര്‍ത്തിച്ചു വരുന്നു). ഒരു പുതിയ റീജിയണല്‍ എഫ്‌എസ്‌എല്‍ കൊച്ചിയില്‍ കമ്മീഷൻ ചെയ്തു പ്രവർത്തനം ആരംഭിക്കാൻ പോകുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !