16 വയസുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതിയെ പിടിക്കാന്‍ അതിജീവിത സഹായിച്ചത് ഇങ്ങനെ !

ലഖ്നൗ: 16 വയസ്സുള്ള ദളിത് പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു.

കാറിൻ്റെ ഡാഷ്‌ബോർഡില്‍ നിന്ന് കണ്ടെത്തിയ തിരിച്ചറിയല്‍ കാർഡില്‍ നിന്ന് പെണ്‍കുട്ടി നല്‍കിയ വിവരമാണ് പ്രതിയെ പിടികൂടാന്‍ സഹായകമായതെന്ന് പൊലീസ് പറഞ്ഞു.ഇത് കൂടാതെ പ്രതി ഫോണില്‍ പീഡന ദൃശ്യങ്ങള്‍ പകർത്തിയിരുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. 

റാഷിദ് എന്ന യുവാവാണ് പിടിയിലായത്. പ്രതി പെണ്‍കുട്ടിയെ വീടിന് പുറത്ത് നിന്ന് കാറില്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. രാവിലെ 10 മണിയോടെ പെണ്‍കുട്ടി മാലിന്യം വലിച്ചെറിയാനായി പുറത്തിറങ്ങിയ സമയത്താണ് സംഭവമുണ്ടായത്.

അതേ സമയം ബലാത്സംഗം ചെയ്യുന്നതിനിടെയും റാഷിദ് പെണ്‍കുട്ടിക്ക് നേരെ ജാതി അധിക്ഷേപം നടത്തിയതായും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം ഗ്രാമത്തിന് പുറത്തുള്ള ശ്മശാനത്തിന് സമീപമുള്ള റോഡിലേക്ക് ഉപേക്ഷിച്ച്‌ കടന്നു കളയുകയായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. സംഭവം നടക്കുന്ന സമയത്ത് ഇരുവരും വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇയാളുടെ കാറില്‍ കണ്ട തിരിച്ചറിയല്‍ കാർഡില്‍ അക്രമിയുടെ പേര് പെണ്‍കുട്ടി തന്നെയാണ് പൊലീസിനോട് പറഞ്ഞത്.

പേര് വച്ച്‌ നടത്തിയ അന്വേഷണത്തിലൂടെ താക്കൂർദ്വാര പോലീസ് സ്‌റ്റേഷന് കീഴിലുള്ള ഗ്രാമവാസിയാണ് ഇയാളെന്ന് തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച റാഷിദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബലാത്സംഗം, എസ്‌സി/ എസ്‌ടി അട്രോസിറ്റി (പ്രിവൻഷൻ) ആക്‌ട്, പോക്‌സോ ആക്‌ട് എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !