ജാർഖണ്ഡ്: പത്താം ക്ലാസിലെ പെണ്‍കുട്ടികളോട് ഷർട്ട് അഴിച്ചുമാറ്റി അടിവസ്ത്രം ധരിച്ച് വീട്ടിലേക്ക് പോകാൻ സ്കൂള്‍ പ്രിൻസിപ്പല്‍ ആവശ്യപ്പെട്ടെന്ന പരാതിയുമായി രക്ഷിതാക്കളും വിദ്യാർത്ഥികളും.
ധൻബാദിലെ ഒരു സ്വകാര്യ സ്കൂള്‍ പ്രിൻസിപ്പലിനെതിരെയാണ് ഗുരുതര ആരോപണം. എണ്‍പതോളം കുട്ടികളോടാണ് നിർബന്ധപൂർവം ഷർട്ട് അഴിച്ചുമാറ്റിയശേഷം ബ്ലെയ്‌സർ ധരിച്ച് വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടത്. ചിലർ ഷർട്ടില്ലാതെയാണ് വീട്ടിലെത്തിയതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.പത്താം ക്ളാസ് പരീക്ഷ കഴിഞ്ഞ സന്തോഷത്തില്‍ പെണ്‍കുട്ടികള്‍ ഷർട്ടില്‍ പരസ്പരം ആശംസാ സന്ദേശങ്ങള്‍ എഴുതി പെൻ ഡേ ആഘോഷിച്ചത് ഇഷ്ടപ്പെടാതെയാണ് പ്രിൻസിപ്പല്‍ ഷർട്ട് ഊരിമാറ്റാൻ ആവശ്യപ്പെട്ടത്.
തുടർന്ന് ബ്ലെയ്‌സർ ധരിച്ച് വീട്ടില്‍ പോയാല്‍ മതിയെന്ന് നിർദ്ദേശിക്കുകയും ചെയ്തു. വിദ്യാർത്ഥികള്‍ ക്ഷമാപണം നടത്തിയിട്ടും വിട്ടുവീഴ്ചയ്ക്ക് പ്രിൻസിപ്പല്‍ തയ്യാറായില്ല. ഇതോടെയാണ് ബ്ലെയ്‌സർ ധരിച്ച് വീട്ടിലേക്ക് പോകാൻ പെണ്‍കുട്ടികള്‍ നിർബന്ധിതരായത്.
പ്രിൻസിപ്പലിനെതിരെ നിരവധി രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരയായ പെണ്‍കുട്ടികളുമായും സംസാരിച്ചിട്ടുണ്ടെന്നും വിഷയത്തെക്കുറിച്ച് ഗൗരവമായി അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പും പ്രതികരിച്ചിട്ടുണ്ട്. സംഭവം നിർഭാഗ്യകരവും ലജ്ജാകരവുമാണെന്നായിരുന്നു സ്ഥലം എംഎല്‍എയുടെ പ്രതികരണം.
പ്രിൻസിപ്പലിന്റെ നടപടി കുട്ടികളില്‍ കടുത്ത മാനസിക ആഘാതം ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഇതുവരെ സ്കൂള്‍ അധികൃതർ തയ്യാറായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.