ബൈക്ക് നിയന്ത്രണം വിട്ട് കാനയിലേക്ക് മറിഞ്ഞ് അപകടം; യുവാവിന് ദാരുണാന്ത്യം; ഒരാള്‍ക്ക് പരിക്ക്,

കാലടി: കൈപ്പട്ടൂർ ഇഞ്ചക്ക കവലക്ക് സമീപം ഉണ്ടായ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മാണിക്കമംഗലം കളരിക്കല്‍ പരേതനായ ശശിധരൻ മകൻ അനില്‍ കുമാർ (23) ആണ് മരിച്ചത്.

ഇന്നലെ അർദ്ധരാത്രിയിലാണ് അപകടം. മാണിക്കമംഗലം ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിനും, നാടൻ പാട്ടുസംഘത്തിൻ്റെ വരി പരിപാടിക്കും ശേഷം മറ്റൂർ പോയി തിരികെ വരവ ഇഞ്ചക്ക കവല കഴിഞ്ഞുള്ള വളവിലാണ് അപകടം.

കൂട്ടുകാരനോടൊപ്പം യാത്ര ചെയ്യവെ ഇരുചക്ര വാഹനം സ്കിഡ് ചെയ്താണ് അപകടമുണ്ടായത്. അപകടത്തില്‍ അനില്‍ കാനയിലേക്ക് തെറിച്ചു വീണു. കൂട്ടുകാരൻ ശരത്തിനും പരിക്കേറ്റു. ഇതുവഴി വന്നവരാണ് വഴിയില്‍ കിടന്നവരെ ആശുപത്രിയിലെത്തിച്ചത്.

ഇന്ന് രാവിലെയാണ് മരിച്ചത്. കൂട്ടുകാരൻ ശരത് പാതാളത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. സുനിതയാണ് അനില്‍ കുമാറിൻ്റെ അമ്മ. അഖില്‍ സഹോദരനാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !