കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയില്‍ രാത്രിയിലും സമവായ നീക്കം. വിമത വിഭാഗവുമായി മാർ ജോസഫ് പാംപ്ലാനി ചർച്ച നടത്തും.
പൊലീസ് ബലംപ്രയോഗിച്ച് പുറത്താക്കിയ 21 വൈദികരെയും ബിഷപ്പ് ഹൗസിലേക്ക് തിരിച്ച് കയറ്റാനും കളക്ടർ വിളിച്ച ചർച്ചയില്‍ ധാരണയായി. ചർച്ചകളില്‍ പ്രതീക്ഷയെന്ന് വിമത വിഭാഗം വ്യക്തമാക്കി.അതിരൂപതയുടെ ഭരണം നേരിട്ട് ഏറ്റെടുത്തിന് പിന്നാലെ മേജർ ആർച്ച് ബിഷപ്പ് റാഫേല്‍ തട്ടിലും മെത്രാപ്പൊലീത്തൻ വികാരിയായ ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയും ഇന്ന് അതിരൂപതയിലെത്തി. തുറന്ന മനസോടെയുള്ള ചർച്ചക്ക് തയ്യാറാണെന്നും എന്നാല്‍ ഏകീകൃത കുർബാന എന്ന സിനഡ് തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നുമാണ് ഇരുവരും അറിയിച്ചത്.
അതിരൂപതാ ആസ്ഥാനത്ത് ഇന്നലെയുണ്ടായ സംഘർഷത്തിന്‍റെ പശ്ചാത്തലത്തില്‍ വൈദികർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.