കൊച്ചി: സംസ്ഥാന കലോത്സവ അപ്പീലുകളില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. കലോത്സവ പരാതികള്‍ പരിഹരിക്കാൻ ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നത് സർക്കാരിന് ആലോചിക്കാമെന്ന് കോടതി പറഞ്ഞു.
സ്കൂള്‍ കലോത്സവം ഇന്ന് തുടങ്ങാനിരിക്കെയാണ് നിരവധി ഹർജികള്‍ ഇന്നലെ അവധിക്കാല ബെഞ്ചില്‍ എത്തിയത്. ഈ ഹർജികള്‍ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ വിമർശനം.ഹൈക്കോടതിക്ക് വിലപ്പെട്ട സമയം ഇതിന്റെ പേരില്‍ നഷ്ടപ്പെടുത്താനാവില്ല. ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതില്‍ സർക്കാർ മറുപടി അറിയിക്കണം.
ആവശ്യമെങ്കില്‍ വിരമിച്ച ഹൈക്കോടതി ജഡ്ജി അടക്കമുള്ളവരെ ട്രൈബ്യൂണലില്‍ നിയമിക്കാമെന്നും കലോത്സവ വിധികർത്താക്കളെ നിശ്ചയിക്കുന്നതില്‍ സർക്കാർ കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.