കൊച്ചി: ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ആള്‍ക്കാർക്ക് നേരെ നഗ്നതാ പ്രദർശനം നടത്തി നടൻ വിനായകൻ. വഴിയാത്രക്കാരെ പൂര തെറി പറയുന്ന വീഡിയോയും പുറത്തുവന്നു.
ഇതോടെ നടനെതിരെ വ്യാപക വിമർശനം ഉയർന്നു. മദ്യപിച്ച് ലക്കുകെട്ടും ആള്‍ക്കാരെ തെറിപറഞ്ഞും പൊലീസിനോടും സൈനികരോടും കയർത്തും നിരവധി തവണ വിവാദത്തിലായ താരമാണ് വിനായകൻ.ഹൈദരാബാദ് രാജീവ് ഗാന്ധി വിമാത്താവളത്തിലാണ് നടൻ മദ്യപിച്ച് യാത്രക്കാർക്ക് ശല്യമായത്. തുടർന്ന് ഇയാളെ സിഐഎസ്‌എഫ് തടഞ്ഞു വയ്‌ക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. വിനായകൻ താമസിക്കുന്ന ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നുള്ള വീഡിയോകളാണ് പ്രചരിക്കുന്നത്.
പച്ച കൈലിയുടുത്ത് വന്ന വിനായകൻ തുണിയുരിഞ്ഞ് നാട്ടുകാർക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും തെറിയഭിഷേകം നടത്തുന്നതുമാണ് വീഡിയോ. ലഹരിപിടിത്തത്തിലുള്ള വിനായകൻ കാലുറയ്‌ക്കാതെനിലത്തു വീഴുന്നതും കാണാം.പ്രകോപനമൊന്നുമില്ലാതെയായിരുന്നു നടന്റെ പുലഭ്യവും തരംതാണ പ്രവൃത്തിയും. ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്. അതേസമയം വിവാദങ്ങളില്‍പെടമ്പോള്‍ താരം ജാതി കാർഡ് ഇറക്കിയാണ് രക്ഷപ്പെടുന്നതെന്നും ഒരു വിഭാഗം പേർ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.