മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ടിന്‍റെ അതിഗംഭീര തിരിച്ചുവരവ്; ചിത്രത്തിൽ സുരേഷ് ഗോപിയുടെ മക്കൾ ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു,

കൊച്ചി: മലയാള സിനിമയിലെ എക്കാലത്തേയും മികച്ച നടൻമാരില്‍ ഒരാളായ ജഗതി ശ്രീകുമാർ  സിനിമാരംഗത്തേക്ക് തിരിച്ചെത്തുന്നു.

അദ്ദേഹത്തിന്‍റെ പിറന്നാള്‍ ദിനത്തിലാണ് പുതിയ കഥാപാത്രത്തിന്‍റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

'വല' എന്ന് പേരിട്ടിരിക്കുന്ന അരുണ്‍ ചന്ദു ചിത്രത്തിലാണ് ജഗതി തിരിച്ചുവരവ് നടത്തുന്നത്. 'പ്രഫസർ അമ്പിളി' അഥവാ 'അങ്കിള്‍ ലൂണാർ' എന്ന മുഴുനീള കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുക.

2012-ല്‍ ഉണ്ടായ അപകടത്തെ തുടർന്ന് സിനിമകളില്‍ സജീവമല്ലാത്ത ജഗതി 2022ല്‍ പുറത്തിറങ്ങിയ സി.ബി.ഐ 5 ദി ബ്രെയ്നില്‍ അതിഥിവേഷത്തിലെത്തിയിരുന്നു. പ്രപഞ്ചശാസ്ത്രജ്ഞനുമായ സ്റ്റീഫൻ ഹോക്കിംഗിനെ അനുസ്‌മരിപ്പിക്കുന്ന വിധത്തില്‍ ചക്രകസേരയിലിരിക്കുന്ന രീതിയിലാണ് അദ്ദേഹം വലയില്‍ എത്തുന്നതെന്ന് പോസ്റ്റർ സൂചിപ്പിക്കുന്നു. പോസ്റ്റർ ഇപ്പോള്‍ തന്നെ സോഷ്യൽ മീഡിയയില്‍ വൈറലാകുന്നുണ്ട്.

'ഗഗനചാരി' എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ പുത്തൻ ജോണർ തുറന്നുകൊടുത്ത യുവ സംവിധായകൻ അരുണ്‍ ചന്തുവിൻ്റെ അടുത്ത ചിത്രമാണ് 'വല'. സയൻസ് ഫിക്ഷൻ മോക്യുമെൻ്ററിയായ 'ഗഗനചാരി'ക്ക് ശേഷം എത്തുന്ന ചിത്രവും പുതുമയുള്ള പ്രമേയവും കഥാപശ്ചാത്തലത്തിലുമാണ് വരുന്നത്.

 സോംബികളുമായാണ് 'വല' എന്ന പുതിയ ചിത്രമെത്തുന്നത്. 'വല'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏവരും ഏറ്റെടുത്തിരുന്നു. സിനിമയുടെ അനൗണ്‍സ്മെൻ്റ് വീഡിയോയും രസകരമായിരുന്നു.

ഗോകുല്‍ സുരേഷ്, അജു വർഗീസ് എന്നിവർക്കൊപ്പം ഗഗനചാരിയിലെ അനാർക്കലി മരിക്കാർ, കെ. ബി. ഗണേശ്‌കുമാർ, ജോണ്‍ കൈപ്പള്ളില്‍, അർജുൻ നന്ദകുമാർ എന്നിവരും വലയില്‍ ഭാഗമാണ്.

മാധവ് സുരേഷും ഭഗത് മാനുവലും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ മക്കളായ ഗോകുല്‍ സുരേഷും മാധവ് സുരേഷും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും 'വല'യ്ക്ക് ഉണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !