സംവിധായകൻ ഷാഫി അന്തരിച്ചു: വിടവാങ്ങിയത് ജനപ്രിയ സിനിമകളുടെ ഹിറ്റ് സംവിധായകൻ,

കൊച്ചി: മലയാള സിനിമയില്‍ ചിരിയുടെ പുതുവസന്തം വിരിയിച്ച സംവിധായകനും തിരക്കഥാകൃത്തുമായ ഷാഫി എന്ന എം.എച്ച്‌. റഷീദ് അന്തരിച്ചു.

57 വയസായിരുന്നു. മസ്തിഷ്കാഘാതത്തെ തുടർന്ന് ജനുവരി 16 മുതല്‍ എറണാകുളം ആസ്റ്റർ മെഡിസിറ്റിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ 12.25 ഓടെയായിരുന്നു അന്ത്യം.

വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്. തലച്ചോറില്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. രാവിലെ 10 മുതല്‍ കലൂരില്‍ പൊതുദർശനം. സംസ്കാരം ഇന്ന് വെെകീട്ട് നാല് മണിക്ക് നടക്കും. ഭാര്യ: ഷാമില. മക്കള്‍: അലീമ, സല്‍മ. 

രാജസേനന്റെയും റാഫി മെക്കാർട്ടിന്റെയും ചിത്രങ്ങളില്‍ സഹസംവിധായകനായി 1990ലാണ് ഷാഫി സിനിമാരംഗത്തെത്തിയത്. 2001ല്‍ വണ്‍മാൻ ഷോ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായുള്ള അരങ്ങേറ്റം. 2022ല്‍ അവസാനം പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ഉള്‍പ്പടെ 18 സിനിമകള്‍ സംവിധാനം ചെയ്തു. കല്യാണരാമനായിരുന്നു സൂപ്പർഹിറ്റുകളില്‍ മുന്നില്‍.

തൊമ്മനും മക്കളും, പുലിവാല്‍ കല്യാണം, മായാവി തുടങ്ങിയവയും ജനങ്ങള്‍ ഏറ്റെടുത്തു. മജാ എന്ന തമിഴ് സിനിമയും സംവിധാനം ചെയ്തിട്ടുണ്ട്. നർമ്മം രക്തത്തിലൂടെ പകർന്ന് കിട്ടിയ കലാകാരനാണ് ഷാഫി. മലയാളത്തിലെ എണ്ണംപറഞ്ഞ ഹാസ്യസിനിമകളിലൂടെ ജനമനസുകള്‍ കവർന്ന റാഫി - മെക്കാർട്ടിൻ സംവിധായക ജോഡിയിലെ റാഫി മൂത്ത സഹോദരനാണ്. സിദ്ദിഖ് -ലാല്‍ കൂട്ടുകെട്ടിലെ സിദ്ദിഖ് അടുത്തബന്ധുവും.
1968ല്‍ എറണാകുളം പുല്ലേപ്പടിയിലാണ് ഷാഫിയുടെ ജനനം. സിദ്ദിഖും ഷാഫി, റാഫി സഹോദരങ്ങളും ഒരു വീട്ടിലാണ് കഴിഞ്ഞത്. മിമിക്രിയും അഭിനയവും ചെറുപ്പത്തിലേ തുടങ്ങി. അമേരിക്കയിലുള്‍പ്പെടെ സ്റ്റേജ് പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !