'രണ്ട് ഭാര്യമാരോടും തുല്യമായി പെരുമാറണം, രണ്ടാം വിവാഹം കഴിച്ച ഭര്‍ത്താവ് ആദ്യ ഭാര്യക്ക് സംരക്ഷണ ചെലവ് നല്‍കണം': ഹൈക്കോടതി

 കൊച്ചി: രണ്ടാം വിവാഹം കഴിച്ച ഭർത്താവില്‍ നിന്നും വേർപിരിഞ്ഞ് താമസിക്കുന്ന ആദ്യ ഭാര്യക്ക് മുസ്ലിം വ്യക്തി നിയമ പ്രകാരം സംരക്ഷണ ചെലവ് അവകാശപെടാമെന്ന് ഹൈക്കോടതി.

രണ്ടാം വിവാഹം കഴിക്കാൻ നിയമം പുരുഷനെ അനുവദിക്കുന്നുണ്ടെങ്കിലും രണ്ട് ഭാര്യമാരോടും തുല്യമായി പെരുമാറാൻ ഭർത്താവ് ബാധ്യസ്ഥനാണെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.
ഭർത്താവ് രണ്ടാം ഭാര്യയെ സംരക്ഷിക്കാൻ ബാധ്യസ്ഥനാണെന്നതു ആദ്യ ഭാര്യക്ക് ജീവനാംശം നിഷേധിക്കുന്നതിനുള്ള കാരണമല്ലെന്ന് കോടതി വ്യക്തമാക്കി.
ആദ്യ ഭാര്യക്കും മക്കള്‍ക്കും ചെലവിന് നല്‍കാൻ സാമ്പത്തിക അവസ്ഥയില്ലെന്ന ഭർത്താവിൻ്റെ വാദം കോടതി തള്ളി. പ്രതി മാസം 8000 രൂപ ആദ്യ ഭാര്യയ്ക്ക് നല്‍കണമെന്നും കോടതി നിർദേശം നല്‍കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !