20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടില്‍ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി അന്വേഷണം,

കൊച്ചി: ചോറ്റാനിക്കരയില്‍ ആള്‍ത്താമസമില്ലാത്ത വീട്ടിനുള്ളില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും കണ്ടെത്തി.

ചോറ്റാനിക്കര എരുവേലി പാലസ് സ്ക്വയറിന് സമീപത്ത് ഇരുപതുവർഷമായി ആള്‍ത്താമസമില്ലാത്ത വീട്ടിലെ ഫ്രിഡ്ജിനുള്ളിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. ഫ്രിഡ്ജില്‍ കവറുകളിലാക്കിയനിലയിലാണ് പോലീസ് ഇവ കണ്ടെടുത്തത്. 

കൊച്ചിയില്‍ താമസിക്കുന്ന മംഗലശേരി ഫിലിപ് ജോണിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. ഡോക്ടറായ ഇദ്ദേഹം വർഷങ്ങളായി കൊച്ചിയിലാണ് താമസം. ചോറ്റാനിക്കരയിലെ വീട് 20 വർഷമായി പൂട്ടി കിടക്കുകയായിരുന്നു. 

അടഞ്ഞുകിടക്കുന്ന വീട്ടില്‍ സാമൂഹികവിരുദ്ധരുടെ ശല്യമുള്ളതായി നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ഇതേത്തുടർന്ന് പഞ്ചായത്ത് മെമ്പറുടെ ആവശ്യപ്രകാരമാണ് പോലീസ് വീട്ടിനുള്ളില്‍ പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെയാണ് ഫ്രിഡ്ജില്‍നിന്ന് അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തിയത്.

ചോറ്റാനിക്കര പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകിട്ടോടെ സ്ഥലത്ത് ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !