കൊച്ചി: നടി ഹണി റോസ് നല്കിയ പരാതിയില്‍ രാഹുല്‍ ഈശ്വറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ബോബി ചെമ്മണ്ണൂര്‍ തനിക്കെതിരെ നടത്തിയ ലൈംഗികാധിക്ഷേപ പരാതിയില്‍ നേരത്തെ ഹണി റോസ് പരാതി നല്‍കുകയും ബോബിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ രാഹുല്‍ ഈശ്വര്‍ ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് രംഗത്തെത്തിയത്.ഇതിനൊപ്പം രാഹുല്‍ ഈശ്വര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് ഹണി റോസ് പരാതിയില്‍ പറഞ്ഞത്. ഈ സംഭവത്തിലാണ് മുന്‍കൂര്‍ജാമ്യം തേടി രാഹുല്‍ ഈശ്വര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ ഹണി റോസിന്റെ പരാതി പ്രകാരം കേസെടുക്കാനുളള വകുപ്പുകളില്ലെന്നും വിശദമായ നിയമോപദേശം തേടും എന്നുമായിരുന്നു പൊലീസ് കോടതിയെ അറിയിച്ചത്.
പൊലീസ് നിലപാട് കൂടി കണക്കിലെടുത്ത് ഹര്‍ജിയില്‍ അന്തിമ തീരുമാനം ഇന്ന് കോടതിയില്‍ നിന്ന് ഉണ്ടാകും. രാഹുല്‍ ഈശ്വറിനെതിരെ കോടതി വഴി പരാതി നല്‍കണം എന്നാണ് കൊച്ചി പൊലീസ് അറിയിച്ചിരിക്കുന്നത്. നടിയുടെ പരാതിയില്‍ രാഹുല്‍ ഈശ്വര്‍ പ്രതിയല്ല എന്നാണ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പൊലീസ് പറഞ്ഞിരിക്കുന്നത്. ബോബി ചെമ്മണ്ണൂര്‍ അറസ്റ്റിലായതിന് പിന്നാലെയാണ് രാഹുല്‍ ഈശ്വര്‍ ഹണി റോസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയത്.ഇതോടെ എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ ഹണി റോസ് പരാതി നല്കി. സോഷ്യല്‍ മീഡിയയിലൂടെ രാഹുല്‍ ഈശ്വര്‍ തനിക്കെതിരെ സംഘടിത ആക്രമണം നടത്തുന്നു എന്നാണ് പരാതിയിലെ ആക്ഷേപം. ഹണി റോസിന്റെ വസ്ത്രധാരണത്തെ അടക്കം കുറ്റപ്പെടുത്തിയായിരുന്നു രാഹുല്‍ ഈശ്വര്‍ സംസാരിച്ചിരുന്നത്. ഇതോടെ ഹണി റോസിനെതിരെ സൈബര്‍ ആക്രമണവും രൂക്ഷമായിരുന്നു.
പൊതുബോധം തനിക്കെതിരാക്കാനാണ് രാഹുലിന്റെ ശ്രമം എന്നായിരുന്നു ഹണി പറഞ്ഞിരുന്നത്. ഇതിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന ആരോപിച്ച നടി രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റുകളും പരാതിക്കൊപ്പം നല്‍കിയിരുന്നു. ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ ബോബി ചെമ്മണ്ണൂര്‍ നിലവില്‍ ജാമ്യത്തിലാണ്. ഹൈക്കോടതിയാണ് ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചത്.
സമാനമായ കേസുകളില്‍ ഉള്‍പ്പെടാന്‍ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം, അന്വേഷണവുമായി പൂര്‍ണ്ണമായി സഹകരിക്കണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി ബോബിക്ക് ജാമ്യം അനുവദിച്ചത്. ബോബി ചെമ്മണ്ണൂരിനെതിരെ പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്ക്കും എന്നാണ് കോടതിയുടെ നിരീക്ഷണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.