കൊച്ചി: സ്ത്രീയോട് നല്ല ശരീരഘടനയാണെന്ന് അഭിപ്രായപ്പെടുന്നതും ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമമാണെന്ന് ഹൈക്കോടതി.
സഹപ്രവർത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന് പറയുകയും ഫോണില്‍ ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതിനും ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകള്‍ പ്രകാരമെടുത്ത കേസ് റദ്ദാക്കണമെന്ന പ്രതിയുടെ ആവശ്യം തള്ളിയാണ് ഉത്തരവ്.കെ.എസ്.ഇ.ബി.യില്‍ ഉദ്യോഗസ്ഥനായിരുന്ന ആർ. രാമചന്ദ്രൻ നായരുടെ ഹർജിയാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ തള്ളിയത്. ആലുവ പോലീസ് 2017-ല്‍ രജിസ്റ്റർചെയ്ത കേസ് റദ്ദാക്കണമെന്നായിരുന്നു ആവശ്യം. മികച്ച ബോഡി സ്ട്രക്ചർ എന്ന കമന്റില്‍ ലൈംഗികച്ചുവയില്ലെന്നായിരുന്നു
ഹർജിക്കാരന്റെ വാദം. ഇതിനെ പരാതിക്കാരി ശക്തമായി എതിർത്തു. മുൻപും തനിക്കെതിരേ സമാനമായ പ്രവൃത്തി ഹർജിക്കാരന്റെ ഭാഗത്തുനിന്നുണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. ഫോണ്‍ ബ്ലോക്ക് ചെയ്തിട്ടും മറ്റ് നമ്പറുകളില്‍നിന്ന് ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ചതും ശ്രദ്ധയില്‍പ്പെടുത്തി.
കെ.എസ്.ഇ.ബി. വിജിലൻസ് ഓഫീസർക്കടക്കം പരാതി നല്‍കിയിട്ടും മോശമായ പെരുമാറ്റം തുടർന്നു. സ്ത്രീയുടെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചു എന്നതടക്കമുള്ള വകുപ്പുകളും ഹർജിക്കാരനെതിരേ ചുമത്തിയിരുന്നു. ഇതൊന്നും റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.