ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ റംശാ നമസ്കാരവും പ്രകാശമായ ഈശോയെ സ്തുതിച്ചുകൊണ്ട് ദീപങ്ങൾ തെളിയിക്കുകയും ചെയ്തു.
തുടർന്ന് സമീപത്തുള്ള മീനച്ചിലാറ്റിൽ മാർത്തോമ്മ നസ്രാണികളുടെ പരമ്പരാഗത രാക്കുളിയും നടത്തപ്പെട്ടു.അരുവിത്തുറ ഫൊറോനാ പള്ളി വികാരി വെരി റവ.ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, എസ്. എം.വൈ.എം അരുവിത്തുറ ഫൊറോനാ ഡയറക്ടർ ഫാ എബ്രാഹം കുഴിമുള്ളിൽ, ഫാ ജീമോൻ പനച്ചിക്കൽകരോട്ട്, ഫാ ജോസഫ് കദളിയിൽ എന്നിവർ ചടങ്ങിന് കർമ്മികത്വം വഹിച്ചു. എസ്. എം. വൈ. എം അരുവിത്തുറ ഫൊറോനാ പ്രസിഡന്റ് ജോസ് ചാൾസ്, ജനറൽ സെക്രട്ടറി അമൽ മോൻസി, ഡെപ്യൂട്ടി പ്രസിഡന്റ് അജിൽ ബെന്നി, വൈസ് പ്രസിഡന്റ് ചിന്നു. കെ. ജോസ്, എസ്. എം. വൈ. എം അരുവിത്തുറ യൂണിറ്റ് പ്രസിഡന്റ് അലക്സ് മാനുവൽ, ഡോൺ ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.എസ്. എം. വൈ. എം അരുവിത്തുറ ഫൊറോനയുടെയും അരുവിത്തുറ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ദനഹാ തിരുനാൾ ആചരിച്ചു
0
തിങ്കളാഴ്ച, ജനുവരി 06, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.