കടനാട്:പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിൻ ഫൊറോന പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ ദർശന തിരുനാൾ ജനുവരി ഏഴ് മുതൽ 20 വരെ ആഘോഷിക്കും.
ഏഴിന് രാവിലെ 6.30 നും,വൈകുന്നേരം നാലുമണിക്കും വിശുദ്ധ കുർബാന.എട്ടു മുതൽ 13 വരെ രാവിലെ 6.30നും വൈകുന്നേരം നാലിനും വിശുദ്ധ കുർബാന. 11ന് വൈകുന്നേരം നാലിന് കൊടിയേറ്റ്.വിശുദ്ധ കുർബാന, സന്ദേശംവികാരി ഫാ.അഗസ്റ്റ്യൻ അരഞ്ഞാണിപുത്തൻപുര. വൈകിട്ട് 6 മണിക്ക് ഫാദർ ജോസഫ് പുത്തൻ പുരയ്ക്കൽ നയിക്കുന്ന കുടുംബ നവീകരണ ധ്യാനം (ഒന്നാം ദിവസം) തുടർന്ന് 12,13, തിയതികളിലും വൈകുന്നേരം ഫാദർ ജോസഫ് പുത്തൻ പുരയ്ക്കലിന്റെ ധ്യാനം ഉണ്ടായിരിക്കും,
14ന് രാവിലെ 6.30ന് എലക്തോന്മാമാരുടെ വാഴ്ച. 6.45 നും 4 പി എമ്മിനും വിശുദ്ധ കുർബാന.15 ന് രാവിലെ 6.30ന് വിശുദ്ധ കുർബാന.2.30ന് ചെണ്ടമേളം,
ഉച്ചകഴിഞ്ഞ് മൂന്നിന് തിരുസ്വരൂപം ചെറിയ പള്ളിയിൽ പ്രതിഷ്ഠിക്കും. വൈകുന്നേരം അഞ്ചിന് പഞ്ചപ്രദക്ഷിണ സംഗമവും എതിരേൽപ്പും. വൈകുന്നേരം 5.30ന് തിരിവെഞ്ചിരിപ്പ്. ആറിന് വിശുദ്ധ കുർബാന. രാത്രി എട്ടിന് പ്രദിക്ഷണം.രാത്രി 9.45 ചെണ്ട ബന്റഫ്യുഷൻ.
പ്രധാന തിരുനാൾ ദിനമായ 16ന് രാവിലെ 6.30നും ഏഴിനും വിശുദ്ധ കുർബാന. പത്തിന് വിശുദ്ധ കുർബാന, സന്ദേശം മാർ സെബാസ്റ്റ്യൻ വാണിയ പുരയ്ക്കൽ ഉച്ചയ്ക്ക് 12.15ന് പ്രദക്ഷിണം. 1.45 ന് ആഘോഷമായ കഴുന്നെഴുന്നള്ളിക്കൽ. വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന. രാത്രി ഏഴിന് ജാസിഗിഫ്റ്റ് നയിക്കുന്ന ഗാനമേള. 17ന് പരേതരായ ഇടവകാംഗങ്ങളുടെ ഓർമ്മയാചരണം.
രാവിലെ ആറിന് പരിശുദ്ധ കുർബാന. 20ന് ഇടവകക്കാരുടെ തിരുനാളും കൊണ്ടാടുമെന്ന് പാലാ മീഡിയ ആക്കാദമിയിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ, ഭാരവാഹികൾ അറിയിച്ചു.പത്ര സമ്മേളനത്തിൽ,ഫൊറോന വികാരി ഫാ. അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര പത്രസമ്മേളനത്തിൽ അറിയിച്ചു. സഹവികാരി ഫാ. ഐസക് പെരിങ്ങാമല, കൈക്കാരൻ ബേബി ഈരൂരിക്കൽ, പ്രസുദേന്തിമാരായ ടോജു പൂവേലിൽ,ബെന്നി നടുവിലേക്കുറ്റ്, കുര്യാച്ചൻ കിഴക്കേടത്ത്, കത്തോലിക്ക കോൺഗ്രസ് ഫൊറോന പ്രസിഡൻ്റ് ബിനു വള്ളോംപുരയിടം എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.