വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്കുള്ള വിശിഷ്ടാതിഥികളുടെ പട്ടിക പുറത്തു വിട്ടു. ജനുവരി 20 നാണ് ചടങ്ങ് നടക്കുന്നത്. യു എസ് സമയം ഉച്ചയ്ക്ക് 12 മണിക്ക് ചടങ്ങ് തുടങ്ങും. പരിപാടി വാഷിംഗ്ടൺ ഡിസിയിലെ യുഎസ് കാപ്പിറ്റോളിലാണ് നടക്കുക.
എന്നാൽ ചടങ്ങിലേക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതുവരെ ക്ഷണമില്ല. ട്രംപിന്റെ വിശ്വസ്തരും നേരത്തെ അദ്ദേഹവുമായി ഉടക്കിയവരും ഉൾപ്പെടെ പട്ടികയിലുള്ളപ്പോഴാണ് മോദിക്ക് ക്ഷണം ലഭിക്കാതിരുന്നത്. സത്യപ്രതിജ്ഞാ ചടങ്ങ് ഉച്ചയ്ക്ക് ഔദ്യോഗികമായി ആരംഭിക്കും. അതിനുശേഷം അദ്ദേഹം സത്യപ്രതിജ്ഞ ചെയ്ത് അമേരിക്കയുടെ 47-ാമത് പ്രസിഡന്റാകും. ഫെഡറൽ അവധി ദിനമായ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ദിനമാണ് ജനുവരി 20 എന്ന പ്രത്യേകത കൂടിയുണ്ട്.തന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി ട്രംപ് വ്യക്തിപരമായി നിരവധി വിദേശ നേതാക്കൾക്ക് ക്ഷണം അയച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, 'ലോകത്തിലെ ഏറ്റവും മികച്ച സ്വേച്ഛാധിപതി' എന്ന് സ്വയം വിശേഷിപ്പിക്കപ്പെടുന്ന സാൽവഡോർ പ്രസിഡന്റ് നയിബ് ബുകെലെ, അർജന്റീനിയൻ പ്രസിഡന്റ് ജാവിയർ മിലി, തീവ്ര വലതുപക്ഷ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി അടക്കമുള്ളവർ പട്ടികയിൽ ഉണ്ട്.
ബുകെലെയ്ക്ക് ക്ഷണം ലഭിച്ചതായി യുഎസിലെ സാൽവഡോർ അംബാസഡർ സ്ഥിരീകരിച്ചു, പക്ഷേ അദ്ദേഹം പങ്കെടുക്കമോ എന്നത് വ്യക്തമല്ല. മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്കും തീവ്ര വലതുപക്ഷ ഫ്രഞ്ച് രാഷ്ട്രീയക്കാരനായ എറിക് സെമ്മറിനും ഭാര്യയ്ക്കും ക്ഷണം ലഭിച്ചതായി പൊളിറ്റിക്കോ റിപ്പോർട്ട് ചെയ്തു.ചടങ്ങിൽ പങ്കെടുക്കുമെന്ന് നിലവിലെ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചിട്ടുണ്ട്. രാഷ്ട്രനേതാക്കൾക്ക് പുറമെ നിരവധി വി.വി.ഐപികളും ചടങ്ങിൽ ഉണ്ടാകും. ട്രംപിന്റെ പ്രധാന സുഹൃത്തായ ശതകോടീശ്വരൻ എലോൺ മസ്‌കും ഇന്ത്യൻ അമേരിക്കൻ സംരംഭകനായ വിവേക് രാമസ്വാമിയും സത്യപ്രതിജ്ഞയിൽ ഉണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.