ചെന്നൈ: പുതുച്ചേരിയിലേക്ക് യാത്രതിരിച്ച ട്രെയിനിന്റെ അഞ്ച് കോച്ചുകൾ പാളംതെറ്റി. വില്ലുപുരം റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. ലോക്കോ പൈലറ്റ് ട്രെയിൻ നിർത്തിയതിനാൽ വൻ അപകടം ഒഴിവായി. മുഴുവൻ യാത്രികരേയും സുരക്ഷിതമായി ട്രെയിനിൽ നിന്ന് പുറത്തിറക്കിയെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.
അപകടത്തിൽ ആർക്കും പരിക്കേറ്റട്ടില്ല. അപകടത്തിന്റെ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ അന്വേഷണത്തിന് ശേഷമേ അപകടകാരണമെന്തെന്ന് വ്യക്തമാകുവെന്നും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.ഉടൻ തന്നെ റെയിൽവേ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് എത്തി പ്രദേശത്തെ ട്രാക്കുകളുടെ അറ്റകൂറ്റപ്പണി തുടങ്ങിയെന്നും അധികൃതർ അറിയിച്ചു. വില്ലുപുരത്ത് നിന്നും രാവിലെ 5.25ന് പുറപ്പെട്ട ട്രെയിൻ ഒരു വളവ് തിരിയുന്നതിനിടെ പാളം തെറ്റുകയായിരുന്നു.
38 കിലോ മീറ്റർ മാത്രം സഞ്ചരിക്കുന്ന മെമു തീവണ്ടിയാണ് പാളംതെറ്റിയത്. അപകടത്തെ സംബന്ധിച്ച് വില്ലുപുരം പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നേരത്തെ കഴിഞ്ഞയാഴ്ച ആന്ധ്രപ്രദേശിലെ പാൽനാഡു ജില്ലയിൽ ഗുഡ്സ് ട്രെയിൻ പാളം തെറ്റിയിരുന്നു. വിഷ്ണുപുരം സിമന്റ് ഫാക്ടറിക്കായി സിമന്റ് എടുക്കാൻ വന്ന ട്രെയിനാണ് പാളം തെറ്റിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.