കൊല്ലം: കുണ്ടറ പീഡനക്കേസിൽ പ്രതിയായ മുത്തച്ഛനെ മൂന്ന് ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കൊട്ടാരക്കര ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് അഞ്ചു മീര ബിർലയാണ് ശിക്ഷ വിധിച്ചത്. പോക്സോ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ.
പത്തും പതിമൂന്നും വയസുപ്രായമുള്ള സഹോദരിമാരാണ് പീഡനത്തിനിരയായത്. പത്തുവയസുകാരിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. 2017 ജനുവരിയിലായിരുന്നു പെണ്‍കുട്ടിയെ വീട്ടിലെ ജനലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞിരുന്നു.കുട്ടി തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും മരിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് വരെ പീഡനത്തിനിരയായിരുന്നുവെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടർ വെളിപ്പെടുത്തിയിരുന്നു.
മൃതദേഹത്തില്‍ 22 മുറിവുകള്‍ ഉണ്ടായിരുന്നതായും ഡോക്ടര്‍ മൊഴി നല്‍കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.