കുട്ടനാട്: മന്ത്രി പദവിക്കായുള്ള തോമസ് കെ തോമസിന്റെയും പി സി ചാക്കോയുടേയും ശ്രമം കണ്ട് കേരളം ചിരിക്കുന്നുവെന്ന പരിഹാസവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കുട്ടനാട് മണ്ഡലം എന്‍ സി പിക്ക് നല്‍കിയത് അക്ഷന്തവ്യമായ അപരാധമാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഒരു വള്ളത്തില്‍ പോലും കയറാന്‍ ആളില്ലാത്ത പാര്‍ട്ടിയായി എന്‍സിപി മാറി.
തോമസ് കെ തോമസിന് ഒരു രാഷ്ട്രീയ പാരമ്പര്യവും ഇല്ല. ഒരു കുബേരന്റെ മന്ത്രി മോഹം പൂര്‍ത്തീകരിക്കേണ്ട ബാധ്യത എല്‍ഡിഎഫിന് ഇല്ല. എ കെ ശശീന്ദ്രന് ജന പിന്തുണ ഉള്ള നേതാവാണ്. കുട്ടനാട് മണ്ഡലം തറവാട്ടുവക എന്ന് കരുതുന്ന ആളാണ് തോമസ് കെ തോമസ്. ഇടതുമുന്നണിയോടുള്ള സ്നേഹം കാരണമാണ് തോമസ് കെ തോമസ് കുട്ടനാട്ടില്‍ വിജയിച്ചതെന്നും വെള്ളാപ്പള്ളി പറഞ്ഞു.എസ്എന്‍ഡിപി യോഗത്തിന്റെ മുഖപത്രമായ യോഗനാദത്തിലെ ലേഖനത്തിലാണ് വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനങ്ങള്‍. കുട്ടനാട് തോമസ് കെ തോമസിന് വിട്ടുകൊടുക്കണോ എന്ന പേരിലാണ് ലേഖനം. പാര്‍ട്ടിയുടെ തലതൊട്ടപ്പനായ ശരദ് പവാറിന്റെ മഹാരാഷ്ട്രയില്‍ പോലും എന്‍സിപിയുടെ അവസ്ഥ മോശമാണെന്ന് വെള്ളാപ്പള്ളി നടേശന് പരിഹസിക്കുന്നു. തൊഴിലാളികളും പിന്നാക്ക വിഭാഗക്കാരും തിങ്ങിപ്പാര്‍ക്കുന്ന കുട്ടനാട്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമില്ലാത്ത തോമസ് കെ തോമസിനെ മത്സരിച്ചത് കുട്ടനാട്ടിലെ ജനങ്ങളോട് ചെയ്ത തെറ്റാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
അതേസമയം എന്‍സിപി മന്ത്രിമാറ്റം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തോമസ്.കെ.തോമസിനെയാണ് മുഖ്യമന്ത്രി നിലപാട് അറിയിച്ചത്.
മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയ വിവരം എ.കെ.ശശീന്ദ്രന് നേതാക്കളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി നിലപാട് പറഞ്ഞതോടെ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോയോട് അകന്ന് തോമസ്.കെ.തോമസ്. തോമസ്.കെ.തോമസ് എ.കെ.ശശീന്ദ്രനുമായി പാര്‍ട്ടിക്കാര്യം ചര്‍ച്ച ചെയ്തു. ഇന്നലെ രാവിലെയാണ് ഇരുവരും സംസാരിച്ചത്. മുന്നണിയെ സമീപിക്കാന്‍ എ.കെ.ശശീന്ദ്രന് പക്ഷത്തിന്റെ തീരുമാനം. പാര്‍ട്ടിയിലെ ഭിന്നത എല്‍ഡിഎഫ് നേതൃത്വത്തെ ഔദ്യോഗികമായി അറിയിക്കാനാണ് എ.കെ.ശശീന്ദ്രന്റെ നീക്കം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.