എൻഡ്-ഓഫ്-ലൈഫ് ആയ വാഹനങ്ങൾക്ക് ഇനി ഇന്ധനം ലഭ്യമാക്കെണ്ടതില്ലെന്ന് പ്രത്യേക സമിതി

ന്യൂഡൽഹി:  ദേശീയ തലസ്ഥാന മേഖലയിൽ ‘എൻഡ്-ഓഫ്-ലൈഫ്’ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് ഇന്ധനം ലഭ്യമാക്കരുതെന്ന് പമ്പുകൾക്ക് അധികൃതർ ഉടൻ നിർദേശം നൽകിയേക്കുമെന്നു സൂചന. വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള നടപടികളെടുക്കാൻ രൂപീകരിച്ച പ്രത്യേക സമിതിയുടേതാണ് തീരുമാനം. കേന്ദ്രത്തിന്റെ അംഗീകാരം കിട്ടിയാലുടൻ നടപ്പിലാക്കും. ബിഎസ്-6ന് താഴെയുള്ള എൻജിനുകളുള്ള വാണിജ്യ വാഹനങ്ങൾ ഡൽഹിയിലേക്കു പ്രവേശിക്കുന്നത് നിരോധിക്കുന്നത് ഉൾപ്പെടെയുള്ള സമഗ്രമായ നിർദേശമാണു സമിതി തയാറാക്കിയിരിക്കുന്നത്.

ഡീസൽ വാഹനങ്ങൾക്ക് 10 വർഷവും പെട്രോൾ വാഹനങ്ങൾക്ക് 15 വർഷവുമാണ് എൻഡ്-ഓഫ്-ലൈഫ് ആയി കണക്കാക്കുന്നത്. നിതി ആയോഗ്, ഗതാഗത മന്ത്രാലയം, പെട്രോളിയം മന്ത്രാലയം, ഓട്ടമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ (എഐർഎഐ), ഇന്റർനാഷനൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്പോർട്ട്, കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ് ഇൻ എൻസിആർ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണു പ്രത്യേക സമിതിയിലുള്ളത്.

പരിശോധന നമ്പർപ്ലേറ്റ് ഉപയോഗിച്ച് പമ്പുകളിലെത്തുന്ന വാഹനങ്ങളുടെ നമ്പർപ്ലേറ്റ് സ്കാൻ ചെയ്താണു വാഹനത്തിന്റെ പഴക്കം നിശ്ചയിക്കുന്നത്. അതിസുരക്ഷ നമ്പർ പ്ലേറ്റുകൾ ഇല്ലെങ്കിലും വാഹനങ്ങളുടെ പഴക്കം കണ്ടെത്താൻ സഹായിക്കുന്ന ഓട്ടമാറ്റിക് നമ്പർ പ്ലേറ്റ് റീഡറുകൾ (എഎൻപിആർ) എല്ലാ പമ്പുകൾക്കും ലഭ്യമാക്കും. കേന്ദ്ര സർക്കാരിന്റെ വാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ഇവയിൽ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്താൽ ഗ്രീൻ, റെഡ് അടയാളം ലഭിക്കും. റെഡ് അടയാളം വരുന്ന വാഹനങ്ങൾക്ക് പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല.

ആദ്യം ഡൽഹിയിലും തുടർന്ന് എൻസിആർ മേഖലയിലേക്കും എഎൻപിആർ പരിശോധന വ്യാപിപ്പിക്കും. നിലവിൽ ഡൽഹിയിലുള്ള 600 പമ്പുകളിൽ 200 എണ്ണത്തിലും എഎൻപിആർ സംവിധാനം സജ്ജമാണെന്നും അധികൃതർ പറഞ്ഞു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിർമാണ മാനദണ്ഡങ്ങൾ കർശനമായി നടപ്പിലാക്കാനും സമിതി പദ്ധതിയിടുന്നുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !