പരന്തൂര്‍: തമിഴ്നാട്ടില്‍ ജനകീയവിഷയങ്ങളേറ്റെടുത്ത് നടന് വിജയ് യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം(ടി.വി.കെ). തമിഴ്നാട്ടിലെ പരന്തൂര്‍ വിമാനത്താവള പദ്ധതിക്കെതിരായ പ്രതിഷേധത്തിനാണ് ടിവികെ പിന്തുണ നല്‍കിയിരിക്കുന്നത്. സമരക്കാരെ നേരിട്ട് കണ്ട് വിജയ് പാര്‍ട്ടിയുടെ പിന്തുണ അറിയിക്കുകയായിരുന്നു.
സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ ശേഷം നടന് വിജയ് യുടെ പാര്‍ട്ടി ഏറ്റെടുക്കുന്ന ആദ്യ ജനകീയ വിഷയമാണെന്ന പ്രത്യേകതയും ഇതിനുണ്ട്.സമരം ഏറ്റെടുക്കുകയാണെന്നും തമിഴക വെട്രി കഴകം സമരത്തോടൊപ്പമുണ്ടെന്നും നടന് വിജയ് പറഞ്ഞു. പരന്തൂരിലെത്തിയ വിജയ് പ്രതിഷേധിക്കുന്ന കര്‍ഷകരെ കണ്ടാണ് പിന്തുണ അറിയിച്ചത്. കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണെന്നും തന്റെ
രാഷ്ട്രീയ യാത്ര പരന്തൂരില്‍ നിന്ന് ആരംഭിക്കുകയാണെന്നും വിജയ് പറഞ്ഞു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പദ്ധതി ഉപേക്ഷിക്കണമെന്നും വികസനത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും പദ്ധതി പരന്തൂരില്‍ നടപ്പാക്കരുതെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് കഴിഞ്ഞ 910 ദിവസങ്ങളായി പരന്തൂര്‍ വിമാനത്താവളപദ്ധതിക്കെതിരേ സമരം നടക്കുന്നുണ്ട്. 13 ഗ്രാമങ്ങളിലെ കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്.
പദ്ധതി നടപ്പിലാക്കിയാല്‍ തങ്ങളുടെ കൃഷിസ്ഥലമടക്കം നഷ്ടപ്പെടുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. 2007-ല്‍ എ.ഡി.എം.കെയാണ് പദ്ധതി കൊണ്ടുവന്നത്. ഇതിനെ ആദ്യ ഘട്ടത്തില്‍ ഡി.എം.കെ എതിര്‍ത്തിരുന്നെങ്കിലും പിന്നീട് പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള തീരമാനമെടുക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.