കാക്കനാട്: കൊച്ചി കാക്കനാട് ആക്രിക്കടയ്ക്ക് വൻ തീപിടിത്തം. ഫയർഫോഴ്സ് എത്തി തീയണക്കാൻ ശ്രമിക്കുന്നു. തീപിടുത്തം ഉണ്ടായത് എങ്ങനെയെന്നതിൽ വ്യക്തതയില്ല. തീ വളരെ വേഗത്തിൽ വ്യാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. വെൽഡിങ്ങിനിടെയാണ് തീപിടിത്തമുണ്ടായതെന്നാണ് വിവരം.
തീ അണക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ജോലിയിൽ ഇതരസംസ്ഥാനക്കാരനായ ജീവനക്കാരൻ ഉണ്ടായിരുന്നതായും ഇയാളെ സ്ഥലത്ത് നിന്ന് മാറ്റിയതായി നാട്ടുകാർ പറഞ്ഞു. തൃക്കാക്കരയിലെ ഫയർ യുണീറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. വളരെ വേഗത്തിൽ തീ പടർന്ന് പിടിക്കുന്നതിനാൽ അതിന്‍റെ അടുത്തേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. വലിയ കറുത്ത പുകയാണ് സംഭവ സ്ഥലത്ത് നിന്ന് ഉയരുന്നത്.
സ്ഥലത്തുണ്ടായിരുന്ന തെങ്ങുകൾ ഉൾപ്പെടെ പൂർണമായി കത്തിനശിച്ചു. തീപിടുത്തത്തിൽ ഷെഡ്ഡിന്‍റെ ഒരു ഭാഗം തകർന്ന് വീണു. ഒരു മണിക്കൂർ മുൻപാണ് തീപിടുത്തം ഉണ്ടായത്. ഇലക്ട്രോണിക് സാധനങ്ങൾ ഉൾപ്പെടെയുള്ളതിനാൽ തീ വേഗം പടരുകയാണ്. സമീപത്ത് വീടുകളുണ്ട്. നാട്ടുകാർ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.