പത്തനംതിട്ട: ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണം വിദേശത്തേയ്ക്കും. പ്രതികളിൽ വിദേശത്ത് ഉള്ള ആൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കും. കേസിൽ ഡിഐജി അജിതാ ബീഗത്തിന്റെ മേൽനോട്ടത്തിൽ അന്വേഷണസംഘം വിപുലീകരിച്ചു. അറസ്റ്റിലായവരുടെ എണ്ണം 28 ആയി.അറുപത്തി രണ്ട് പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരുടെ എണ്ണം കൂടുകയാണ്. മൊഴിയുടെ അടിസ്ഥാനത്തിൽ പലരെയും കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. ജില്ലയ്ക്കുള്ളിലെ മുഴുവൻ പ്രതികളെയും രണ്ട് ദിവസത്തിനകം പിടികൂടാനുള്ള നീക്കത്തിലാണ് പോലീസ്. തിരിച്ചറിഞ്ഞ പ്രതികളുടെ ഫോൺകോൾ ലൊക്കേഷൻ ട്രാക്ക് ചെയ്തിട്ടുണ്ട്.
വീണ്ടും കൗൺസിലിംഗ് നടത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയേക്കും. ഡിജിറ്റൽ തെളിവുകൾ കണ്ടെത്താൻ പ്രയാസമാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. കേസിൽ അന്വേഷണസംഘത്തെ വിപുലീകരിച്ചു. DIG അജിത ബീഗത്തിന്റെ മേൽ നോട്ടത്തിലാണ് അന്വേഷണം. പത്തനംതിട്ട എസ്പി വി ജി വിനോദ് കുമാർ,ഡിവൈഎസ്പി എസ് നന്ദകുമാർ ഉൾപ്പെടെ ഇരുപത്തിയഞ്ച് പേരാണ് സംഘത്തിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.