തിരൂര്‍: ധര്‍മ്മാധിഷ്ഠിതമായ മാതൃക സൃഷ്ടിക്കുകയും അതുവഴി മറ്റു ജനതകള്‍ക്ക് മാര്‍ഗദര്‍ശനവും പ്രേരണയും നല്‍കുകയും ചെയ്യണം എന്നതാണ് ഭാരത്തിന്റെ ദേശീയ ദൗത്യമെന്നും ഈ അര്‍ത്ഥത്തില്‍ ചിന്തിക്കുമ്പോള്‍ ഭാരത്തിന്റെ ദേശീയ ദൗത്യവും ആഗോള ദൗത്യവും തമ്മില്‍ വ്യത്യാസമില്ലെന്നും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്. തിരൂരില്‍ നടക്കുന്ന ഭാരതീയ വിചാരകേന്ദ്രം 42-ാം സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന സഭയില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയ ഋഷിമാര്‍ മുന്നോട്ട് വച്ചിട്ടുള്ള ജ്ഞാന പാരമ്പര്യത്തേയാണ് ഭാരതീയ ചിന്ത എന്ന് പ്രത്യേക സംജ്ഞ കൊണ്ട് നാം അര്‍ത്ഥമാക്കുന്നത്. രാമരാജ്യം എന്ന് ഗാന്ധിജി വിഭാവനം ചെയ്യുന്നതും ധര്‍മ്മാധിഷ്ഠിതമായ ലോകക്രമത്തെയാണ്. പാന്‍ ഇസ്ലാമിക് സ്റ്റേറ്റ് പോലെ ആഗോളഭൗതിക സാമ്രാജ്യം സ്ഥാപിക്കുക എന്നത് ഭാരതീയ ഋഷിമാരുടെ ദൃഷ്ഠിപഥത്തില് ഒരിക്കലും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മധ്യകാലഘട്ടത്തില്‍ എഴുത്തച്ഛനും പൂന്താനവും ഉള്‍പ്പടെയുള്ള മഹാപുരുഷന്മാര് നിര്‍വ്വഹിച്ചിട്ടുള്ള സാംസ്കാരിക ദൗത്യം തന്നെയാണ് ആധുനിക കാലത്ത് ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും നിര്‍വ്വഹിച്ചത്. കേരളം നേരിടുന്ന സാംസ്കാരിക ജീര്‍ണതയ്ക്കും വികസന മുരടിപ്പിനും കാരണം ദിശാബോധം നഷ്ടപ്പെട്ടതാണ്. ക്രാന്തദര്‍ശികളായ മഹാആചാര്യന്മാരെ കൈയൊഴിച്ച് വൈദേശിക ചിന്താധാരകളെ പുല്കി എന്നതാണ് നമുക്ക് ഉണ്ടായ മാര്‍ഗഭ്രംശത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.