കൽപറ്റ: വന്യജീവി ആക്രമണം സങ്കീർണമായ പ്രശ്നമാണെന്നും എളുപ്പത്തിലുള്ള പരിഹാര മാർഗങ്ങളൊന്നും ഇക്കാര്യത്തിൽ ഇല്ലെന്നും പ്രിയങ്ക ഗാന്ധി എംപി. കലക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ.
വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉദ്യോസ്ഥരുമായി ചർച്ച ചെയ്തു. പല നടപടികളും ഇതിനകം തന്നെ എടുത്തിട്ടുണ്ടെന്നാണു മനസ്സിലാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘‘കടുവ കൊന്ന രാധയുടെ കുടുംബത്തെ സന്ദർശിച്ചു. രാധ മാത്രമല്ല, മറ്റു മൂന്നു പേർ കൂടി ഈ മാസം വന്യജീവി ആക്രമണത്തിനിരയായി. പലയിടത്തും വനം വാച്ചർമാരുടെ കുറവുണ്ട്. രാധയുടെ ഭർത്താവും വാച്ചറാണ്. അവരുടെ വേതനവും ജോലി സമയവുമായും ബന്ധപ്പെട്ടു പ്രശ്നങ്ങളുണ്ട്. വന്യമൃഗ ആക്രമണം കുറയ്ക്കുന്നതിനു കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തു നിന്നും കൂടുതൽ ഫണ്ട് അനുവദിക്കേണ്ടതുണ്ട്.
സർക്കാരും ജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണം. കൂടുതൽ ഫണ്ട് അനുവദിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കും. വന്യമൃഗ ആക്രമണം വലിയ പ്രശ്നമാണ്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു തടയാൻ സാധിക്കുന്നില്ല. മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷ നൽകേണ്ടതുണ്ട്. ഒപ്പം വനവും പരിസ്ഥിതിയും സംരക്ഷിേക്കണ്ടതുണ്ട്.’’– പ്രിയങ്ക ഗാന്ധി പറഞ്ഞു.
കെ.സി.വേണുഗോപാൽ എംപി, ടി.സിദ്ദിഖ് എംഎൽഎ, ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ, ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി എന്നിവർ യോഗത്തിൽ പങ്കെടുത്തു. പഞ്ചാരക്കൊല്ലിയിൽ കടുവ കൊന്ന രാധയുടെ വീടും ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ കുടുംബത്തെയും പ്രിയങ്ക ഗാന്ധി സന്ദർശിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.