വന്യജീവി ആക്രമണം സങ്കീർണമായ പ്രശ്നം; എളുപ്പത്തിലുള്ള പരിഹാര മാർഗങ്ങളൊന്നുമില്ല; പ്രിയങ്ക ഗാന്ധി എംപി

കൽപറ്റ: വന്യജീവി ആക്രമണം സങ്കീർണമായ പ്രശ്നമാണെന്നും എളുപ്പത്തിലുള്ള പരിഹാര മാർഗങ്ങളൊന്നും ഇക്കാര്യത്തിൽ ഇല്ലെന്നും പ്രിയങ്ക ഗാന്ധി എംപി. കലക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ.


വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉദ്യോസ്ഥരുമായി ചർച്ച ചെയ്തു. പല നടപടികളും ഇതിനകം തന്നെ എടുത്തിട്ടുണ്ടെന്നാണു മനസ്സിലാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. 

‘‘കടുവ കൊന്ന രാധയുടെ കുടുംബത്തെ സന്ദർശിച്ചു. രാധ മാത്രമല്ല, മറ്റു മൂന്നു പേർ കൂടി ഈ മാസം വന്യജീവി ആക്രമണത്തിനിരയായി. പലയിടത്തും വനം വാച്ചർമാരുടെ കുറവുണ്ട്. രാധയുടെ ഭർത്താവും വാച്ചറാണ്. അവരുടെ വേതനവും ജോലി സമയവുമായും ബന്ധപ്പെട്ടു പ്രശ്നങ്ങളുണ്ട്. വന്യമൃഗ ആക്രമണം കുറയ്ക്കുന്നതിനു കേന്ദ്രത്തിൽ നിന്നും സംസ്ഥാനത്തു നിന്നും കൂടുതൽ ഫണ്ട് അനുവദിക്കേണ്ടതുണ്ട്.


സർക്കാരും ജനങ്ങളും ഒരുമിച്ച് പ്രവർത്തിക്കണം. കൂടുതൽ ഫണ്ട് അനുവദിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കും. വന്യമൃഗ ആക്രമണം വലിയ പ്രശ്നമാണ്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതു തടയാൻ സാധിക്കുന്നില്ല. മനുഷ്യന്റെ ജീവനും സ്വത്തിനും സുരക്ഷ നൽകേണ്ടതുണ്ട്. ഒപ്പം വനവും പരിസ്ഥിതിയും സംരക്ഷിേക്കണ്ടതുണ്ട്.’’– പ്രിയങ്ക ഗാന്ധി പറഞ്ഞു.

കെ.സി.വേണുഗോപാൽ എംപി, ടി.സിദ്ദിഖ് എംഎൽഎ, ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ, ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി എന്നിവർ യോഗത്തിൽ പങ്കെടുത്തു. പ‍ഞ്ചാരക്കൊല്ലിയിൽ കടുവ കൊന്ന രാധയുടെ വീടും ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ കുടുംബത്തെയും പ്രിയങ്ക ഗാന്ധി സന്ദർശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !