തിരൂർ: കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘത്തിന്റെ 27-ാം സംസ്ഥാന സമ്മേളനം തിരൂരിൽ വിപുലമായ പരിപാടികളോടെ സമാപിച്ചു. ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ. മഹേഷ് സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പുതുതായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജയപ്രകാശ് ബി സമ്മേളനത്തിന് അധ്യക്ഷനായപ്പോൾ ജനറൽ സെക്രട്ടറി അഡ്വ. ജയഭാനു പി, പ്രൊഫ. പി.രാമൻ, രാജൻ അരങ്ങത്ത് എന്നിവർ സംസാരിച്ചു.
![]() |
സമ്മേളനത്തിൻ്റെ സമാപന സമ്മേളനം ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി കെ.മഹേഷ് ഉദ്ഘാടനം ചെയ്യുന്നു |
സംഘടനയുടെ പുതിയ സംസ്ഥാന ഭാരവാഹികൾ
പ്രസിഡന്റ്: ജയപ്രകാശ് ബി ,ജനറൽ സെക്രട്ടറി: അഡ്വ. ജയഭാനു പി,ഖജാൻജി: ജി. ഗോപകുമാർ
വൈസ് പ്രസിഡന്റുമാർ: എം. കെ. സദാനന്ദൻ, പി. എൻ. ഉണ്ണികൃഷ്ണൻ, കെ. ടി. ബാലകൃഷ്ണൻ, പി. എൻ. ബാലകൃഷ്ണൻ, കെ. കൃഷ്ണൻ, സി. സുരേഷ് കുമാർ, പി. വേണു, മുത്തുകൃഷ്ണൻ ജോ. സെക്രട്ടറിമാർ: പി. ബി. ഇന്ദിരാ ദേവി, ആശാലത കെ, കെ. എൻ. വിനോദ്, എം. ടി. മധുസൂദനൻ, എ. പി. രാധാകൃഷ്ണൻ, എ. പ്രകാശ്, സി. കെ. വിജയൻ, ഗോപിനാഥ് പാമ്പട്ടയിൽ. എക്സിക്യൂട്ടീവ് അംഗങ്ങൾ: എം.ജി. പുഷ്പാംഗദൻ, കെ. പി. രാജേന്ദ്രൻ, കെ. കെ. ശ്രീകുമാർ, കെ. ജയകുമാർ, വി. ശ്രീനിവാസൻ, എം. ഈശ്വരറാവു, ആർ. പി. മഹാദേവ് കുമാർ, എസ്. ആർ. മല്ലികാർജുനൻ. സംസ്ഥാന സമിതി അംഗങ്ങൾ: സുധീർ യജ്ഞദാസ്, സുന്ദരൻ പി, എൻ. കെ. രവീന്ദ്രൻ, കെ. വി. ബാലൻ, കെ. കെ. സതീശൻ, സുരേഷ് കൊല്ലാട്ട്, ജയശ്രീ കെ, ഓമനക്കുട്ടൻ പിള്ള കെ, ജെ. രമാദേവി.ഓഡിറ്റർ: വിപിനചന്ദ്രൻ കെ. കെ
സമ്മേളനം അംഗീകരിച്ച പ്രമേയങ്ങൾ
12-ാം ശമ്പള, പെൻഷൻ പരിഷ്കരണ കമ്മീഷൻ ഉടൻ നിയമിക്കണം.,11-ാം പെൻഷൻ പരിഷ്കരണത്തിന്റെ കുടിശ്ശിക തൽസ്ഥിതിയിൽ അനുവദിക്കണം.,ഡിയർനസ്സ് റിലീഫ് (D.R) സമയബന്ധിതമായി വിതരണം ചെയ്യണം. മെഡിസെപ് ആരോഗ്യ ഇൻഷുറൻസ്: സർക്കാർ വിഹിതം ഉൾപ്പെടുത്തി, പ്രമുഖ ആശുപത്രികളും ആയുർവേദമടക്കമുള്ള മറ്റ് ചികിത്സാ സമ്പ്രദായങ്ങളും ഉൾപ്പെടുത്തികൊണ്ടു പരമാവധി പരിധി ₹5 ലക്ഷം ആക്കി പുനഃക്രമീകരിക്കണം. കെഎസ്ആർടിസി, കേരള വാട്ടർ അതോറിറ്റി എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിൽ പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കണം. നിലവിലെ പെൻഷൻ വിതരണത്തിലെ വീഴ്ചകൾ സുതാര്യമാക്കണം. 2016-ലെ യുജിസി പെൻഷൻകരുടെ കുടിശ്ശിക ഉടൻ അനുവദിക്കണം. . സാമൂഹിക സുരക്ഷാ പെൻഷൻ കാലാനുസൃതമായി പരിഷ്കരിക്കുകയും അനർഹരെ ഒഴിവാക്കുകയും വേണം.മുതിർന്ന പൗരൻമാർക്കുള്ള റെയിൽവേ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
വയനാട് ദുരന്തബാധിതർക്ക് മോഡൽ പുനരധിവാസ പദ്ധതികൾ നടപ്പിലാക്കണം, ആവർത്തിച്ചാകാനിടയുള്ള ദുരന്തങ്ങൾ തടയാൻ സംരക്ഷണ നടപടികൾ വേണം, സിവിൽ സർവീസിൽ കരാർ, പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണം. സമ്മേളനം വൃദ്ധജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും പെൻഷൻ സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും സംസ്ഥാന, കേന്ദ്ര സർക്കാരുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യമുന്നയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.