വർക്കല: ബാംഗ്ലൂരിൽ നിന്ന് ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന അതിമാരക ലഹരി വസ്തുവായ MDMA യുമായി രണ്ടു യുവാക്കൾ വർക്കല റെയിൽവേ സ്റ്റേഷനിൽ ജില്ലാ റൂറൽ ഡാൻസാഫ് ടീമിന്റെ പിടിയിൽ.
വർക്കല തോക്കാട് സ്വദേശിയായ നൂറാ മൻസിലിൽ 24 വയസ്സുള്ള മുഹമ്മദ് അഫ്‌നാൻ , വർക്കല കാറാത്തല സ്വദേശിയായ ഷെരീഫ് മൻസിലിൽ 23 വയസ്സുള്ള മുഹ്സിൻ എന്നിവരാണ് ലഹരിവസ്തു ക്കളുമായി പിടിയിലായത്.രണ്ട് പ്രതികളെയും ഡാൻസാഫ് ടിം വർക്കല പോലീസിന് കൈമാറി.കൂടുതൽ ലഹരി വസ്തു പ്രതികളുടെ മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചിട്ടുണ്ടെന്നുള്ള രഹസ്യവിവരത്തെ അടിസ്ഥാനമാക്കി പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സ് റേ എടുത്തു പരിശോധനയിൽ നിന്നും മലദ്വാരത്തിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ചത് കണ്ടെത്തി. തുടർന്ന് അത് പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.പ്രതിയായ അഫ്നാന്റെ മലദ്വാരത്തിൽ നിന്നാണ് മയക്കുമരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് . 'ഇയാൾക്ക് ഇതിനുമുമ്പും എംഡി എം എ കേസിൽ മൂന്ന് കേസുകൾ നിലവിലുണ്ട്. പിടിച്ചെടുത്ത MDMA ശേഖരത്തിന്റെ അളവുതുക്കം നിജപ്പെടുത്തിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.