സൂറത്ത്: വിമാനത്താവളത്തിൽ സി.ഐ.എസ്.എഫ് ജവാൻ ആത്മഹത്യ ചെയ്തു. സർവീസ് തോക്ക് ഉപയോഗിച്ചായിരുന്നു ആത്മഹത്യ. എയർപോർട്ടിലെ വാഷ്റൂമിൽ ശനിയാഴ്ച ഉച്ചക്ക് 2.10ഓടെയായിരുന്നു സംഭവമെന്ന് പൊലീസ് പറഞ്ഞു. ജയ്പൂരിൽ നിന്നുളള 32കാരനായ കിഷൻ സിങ്ങാണ് മരിച്ചത്.
സി.ഐ.എസ്.എഫിന്റെ ഡ്യൂട്ടിയുടെ ഭാഗമായാണ് ഇയാളെ വിമാനത്താവളത്തിൽനിയോഗിച്ചത്. എന്നാൽ ശനിയാഴ്ച ഉച്ചയോടെ വാഷ്റൂമിൽ പോയ ഇയാൾ വയറിൽ വെടിവെക്കുകയായിരുന്നു. ഉടൻ തന്നെ ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് ഇൻസ്പെക്ടർ എൻ.വി ഭാർവാഡ് അറിയിച്ചു.അതേസമയം, ആത്മഹത്യക്ക് പിന്നിലുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. എയർപോർട്ടുകളുടെ സുരക്ഷക്കായി നിയോഗിച്ച കേന്ദ്രസേനയാണ് സി.ഐ.എസ്.എഫ്.എയർപോർട്ടിലെ വാഷ്റൂമിൽ സി.ഐ.എസ്.എഫ് ജവാൻ ആത്മഹത്യ ചെയ്തു;
0
ശനിയാഴ്ച, ജനുവരി 04, 2025







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.