പുതുക്കി പണിത നവകേരള ബസ് വീണ്ടും സർവീസ് തുടങ്ങി;

കോഴിക്കോട് : നവകേരള ബസ് പുതുക്കി പണിത ശേഷം വീണ്ടും സർവീസ് തുടങ്ങിയപ്പോൾ ബുക്കിങ് ഫുൾ. കോഴിക്കോടുനിന്നും ബെംഗളൂരുവിലേക്കാണ് ഗരുഡ പ്രീമിയം സർവീസ് ഇന്നുരാവിലെ നിറയെ ആളുകളുമായി സർവീസ് ആരംഭിച്ചത്. സമയവും ടിക്കറ്റ് നിരക്കും പുതുക്കി. രാവിലെ 8.25നാണ് കോഴിക്കോടുനിന്നു സർവീസ് ആരംഭിക്കുന്നത്. രാത്രി 10.25ന് ബെംഗളൂരുവിൽനിന്നു കോഴിക്കോട്ടേക്കു തിരിക്കും. ബത്തേരി, മൈസൂരു വഴിയാണ് യാത്ര.

മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഏറെക്കാലം വെറുതെ കിടന്ന ശേഷം കഴിഞ്ഞ മേയ് അഞ്ചിന് സർവീസ് ആരംഭിച്ചിരുന്നു. എന്നാൽ യാത്രക്കാർ ഇല്ലാതെ വന്നതോടെ റദ്ദാക്കി. പിന്നീട് ഏറെക്കാലം പൊടിപിടിച്ചു കിടന്നശേഷമാണു പുതുക്കി പണിതത്. അതിനിടെ 11 സീറ്റുകൾ കൂടി വർധിപ്പിച്ച് 37 സീറ്റാക്കി. ശുചിമുറി നിലനിർത്തി. ഹൈഡ്രോളിക് ലിഫ്റ്റ് അടങ്ങുന്ന മുൻഭാഗത്തുള്ള വാതിൽ ഒഴിവാക്കി സാധാരണ വാതിലാക്കി. പിൻവാതിലും ഒഴിവാക്കി.

സർവീസ് തുടങ്ങിയ ആദ്യ ദിവസങ്ങളിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും പിന്നീട് കുറഞ്ഞുതുടങ്ങി. സൗകര്യപ്രദമല്ലാത്ത സമയക്രമവും ഉയർന്ന ടിക്കറ്റ് നിരക്കുമാണു യാത്രക്കാരെ പിന്നോട്ടടിച്ചത്. ഈ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണു വീണ്ടും ബസ് യാത്ര തുടങ്ങിയത്. ഗരുഡ പ്രീമിയത്തിന്റെ രണ്ടാം വരവിൽ ടിക്കറ്റ് നിരക്കു കുറച്ചതു യാത്രക്കാർക്ക് ആശ്വാസമേകും.

ബെംഗളൂരുവിൽനിന്ന് കോഴിക്കോട് വരെ 900 രൂപയാണ് അടിസ്ഥാന ടിക്കറ്റ് നിരക്ക്. ജിഎസ്ടിയും റിസർവേഷനും ഉൾപ്പെടെ 968 രൂപ നൽകണം. മൈസൂരു, ബത്തേരി, കൽപറ്റ, താമരശ്ശേരി എന്നിവിടങ്ങളിൽ ഫെയർ സ്റ്റേജുണ്ട്. നേരത്തേ 1256 രൂപയായിരുന്നു ബെംഗളൂരു മുതൽ കോഴിക്കോട് വരെ നൽകേണ്ടിയിരുന്നത്. എവിടെനിന്ന് എങ്ങോട്ടു കയറിയാലും ഇതേ ടിക്കറ്റ് ചാർജ് നൽകണമായിരുന്നു. പുതുക്കിയ ടിക്കറ്റ്, ബെംഗളൂരുവിൽ നിന്നും: ബത്തേരി- 671 രൂപ, കൽപറ്റ– 731 രൂപ, താമരശേരി– 831 രൂപ, കോഴിക്കോട്– 968 രൂപ. മൈസൂരുവിൽ നിന്ന് കോഴിക്കോട്– 560 രൂപ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !