ലോസ് ഏഞ്ചൽസ് മലയാളി ക്രൈസ്തവ സമൂഹത്തിന്റെ സംയുക്ത ക്രിസ്മസ് ആഘോഷങ്ങൾ ജനുവരി 11ന്

ലോസ് ഏഞ്ചൽസ്: സതേൺ കാലിഫോർണിയയിലെ വിവിധ മലയാളി ക്രൈസ്തവ സഭകളുടെ പൊതുവേദിയായ കേരള കൃസ്ത്യൻ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഉള്ള സംയുക്ത ക്രിസ്മസ് കരോൾ 2025 ജനുവരി 11ന് ശനിയാഴ്ച വൈകീട്ട് 4:30മുതൽ ബർബാങ്ക് സ്കോട്ട് റോഡിലെ കാത്തലിക് ദൈവാലയത്തിൽ വച്ച് നടക്കും.

ഓർത്തഡോക്സ്, യാക്കോബായ, കാത്തലിക്, സിഎസ്ഐ, മാർത്തോമ്മാ സഭകളിലെ പത്തോളം ഇടവകകൾ സംയുക്ത ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കാളികളാകും.മാർത്തോമ്മ ഇടവക വികാരി റവ ഡോ തോമസ് ബി സന്ദേശം നല്കും.കേരള കൃസ്ത്യൻ ഫെലോഷിപ്പ് ഓഫ് സതേൺ കാലിഫോർണിയയുടെ 2025 വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങളുടെ ധനസമാഹരണം നടത്തുന്ന റാഫിളിന്റെ ഉദ്ഘാടനവും തദവസരത്തിൽ നടക്കും.ഇതിലൂടെ സമാഹരിക്കുന്ന തുക കേരളത്തിലെ നിർദ്ധന രോഗികൾക്കായി വിതരണം ചെയ്യും.പങ്കെടുക്കുന്ന എല്ലാവർക്കും സ്നേഹവിരുന്ന് നല്കും.

റവ:ഫാ:സാബു തോമസ് കോറെപ്പിസ്കോപ്പ ചെയർമാനും മനു വർഗീസ് (മനു തുരുത്തിക്കാടൻ) ജനറൽ കൺവീനറും ജോർജ്ജുകുട്ടിപുല്ലപ്പള്ളി ട്രഷററും ഫാ: യോഹന്നാൻ പണിക്കർ (മുൻ ചെയർമാൻ) ഡോ:നെബു ജോൺ,സോദരൻ വർഗീസ്, ഷാജി മറ്റപ്പള്ളി,ജുപ്പി പാറയ്ക്കൽ എന്നിവർ അംഗങ്ങളുമായ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !