കോട്ടയം: എം ടി വാസുദേവൻ നായർ എല്ലാ നിലയിലും പ്രാമുഖ്യം നേടിയ സാംസ്കാരിക സ്വാധീനമാണ് തൻ്റെ രചനകളിലൂടെ ഉണ്ടാക്കിയെടുത്തത് എന്ന് സുപ്രസിദ്ധ ചലച്ചിത്ര ലേഖകനായ അനൂപ് കെ ആർ അഭിപ്രായപ്പെട്ടു.
അദ്ദേഹം കാലാന്തരങ്ങളായി കേട്ടു വന്ന സാമൂഹിക സാഹചര്യങ്ങളെ വഴി തിരിച്ചുവിട്ട തിരക്കഥാകൃത്ത് എന്ന നിലയിലാണ് മാതൃകയായത്.സംവിധായകൻ്റെ ജോലി കുറയ്ക്കും വിധം തിരശ്ശീലയിൽ കാണേണ്ടത് എന്തെന്ന് അദ്ദേഹം തിരക്കഥകളിൽ രേഖപ്പെടുത്തി.
നിർമ്മാല്യം, വൈശാലി, വടക്കൻ വീരഗാഥ, പഴശ്ശി രാജ, മുറപ്പെണ്ണ് തുടങ്ങിയ സിനിമകളിൽ ഈ വ്യതിരിക്തത കൊണ്ടു ശ്രദ്ധിക്കപ്പെട്ടവയാണ്. മലയാള സിനിമയിൽ തിരക്കഥയെ സാഹിത്യരൂപത്തിൽ പ്രതിഷ്ഠിച്ച എം ടിക്ക് ഉചിതമായ പഠനകേന്ദ്രമോ സ്മാരകമോ ഉയരുന്നില്ലെങ്കിൽ കൂടി, ജനമനസ്സുകളിൽ എന്നും അദ്ദേഹം സ്മരിക്കപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല. കെ ആർ അനൂപ് കൂട്ടിച്ചേർത്തു.
തമ്പ് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന എം ടി അനുസ്മരണ യോഗത്തിൽ അഡ്വ.അനിൽ ഐക്കര അദ്ധ്യക്ഷത വഹിച്ചു. ജയകുമാർ മൂലേടം, മനു കുമാർ മറ്റക്കര എന്നിവർ സംസാരിച്ചു. ശേഷം എം ടിയുടെ 'ഒരു ചെറുപുഞ്ചിരി ' എന്ന സിനിമ പ്രദർശിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.