ബിജാപൂർ: ബീജാപൂരിൽ അഴിമതി റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകനെ സെപ്റ്റിക് ടാങ്കിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിർമ്മാണ ക്രമക്കേടുകളെക്കുറിച്ചുള്ള അഴിമതി പുറത്തുവിട്ട മുകേഷ് ചന്ദ്രാകറിന്റെ (28) മൃതദേഹമാണ് കണ്ടെത്തിയത്. കരാറുകാരന്റെ വസ്തുവിലെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് മൃതദേഹം വെള്ളിയാഴ്ച പുറത്തെടുത്തതെന്ന് പൊലീസ് അറിയിച്ചു.
നിർമ്മാണ ക്രമക്കേടുകളെക്കുറിച്ചുള്ള അഴിമതി മുകേഷ് ചന്ദ്രാകർ പുറത്തുവിട്ടിരുന്നതായും അദ്ദേഹത്തിന് ഭീഷണി ഉണ്ടായിരുന്നതായും സഹോദരൻ പറഞ്ഞു. പൊലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ഒന്നിലധികം പ്രതികളെ കസ്റ്റഡിലിലെടുത്തിട്ടുണ്ട്.മൃതദേഹം കണ്ടെത്തിയ പ്രദേശം തൊഴിലാളികൾക്കുള്ള താമസ സൗകര്യവും ബാഡ്മിന്റൺ കോർട്ടും ആയിരുന്നുവെന്ന് ബിജാപൂർ പൊലീസ് സൂപ്രണ്ട് ജിതേന്ദ്ര യാദവ് മാധ്യമങ്ങളോട് പറഞ്ഞു. ജനുവരി ഒന്നിന് വൈകുന്നേരമാണ് മുകേഷിനെ അവസാനമായി കണ്ടതെന്ന് അദ്ദേഹത്തിൻ്റെ മൂത്ത സഹോദരൻ യുകേഷ് ചന്ദ്രകർ പൊലീസിനു നൽകിയ പരാതിയിൽ പറഞ്ഞു. ചാത്തൻപാറ ബസ്തിയിലെ കരാറുകാരൻ സുരേഷ് ചന്ദ്രക്കറുടെ വസ്തുവിൽ നിന്ന് മുകേഷിൻ്റെ മൃതദേഹം അധികൃതർ കണ്ടെത്തുകയായിരുന്നു.
ഗംഗളൂരിൽ നിന്ന് നെലസനാർ ഗ്രാമത്തിലേക്ക് റോഡ് പണിതതിൽ ക്രമക്കേടുണ്ടെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് മുകേഷ് അടുത്തിടെ പുറത്തുവിട്ടിരുന്നു.
2021ൽ ബീജാപൂരിൽ നടന്ന ഏറ്റുമുട്ടലിനെ തുടർന്ന് മാവോയിസ്റ്റുകൾ ബന്ദികളാക്കിയ സി.ആർ.പി.എഫ് അംഗങ്ങളെ മോചിപ്പിക്കുന്നതിൽ മുകേഷ് ചന്ദ്രക്കർ നിർണായക പങ്കുവഹിച്ചിരുന്നു. പത്തുവർഷത്തെ പത്രപ്രവർത്തന പരിചയമുള്ള മുകേഷ് പ്രമുഖ ദേശീയ വാർത്താ ശൃംഖലയുടെ റിപ്പോർട്ടറായി സേവനമനുഷ്ഠിക്കുകയായിരുന്നു. സംസ്ഥാനവും മാവോയിസ്റ്റുകളും തമ്മിലുള്ള സംഘർഷത്തിൻ്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന വീഡിയോകൾ അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ പ്രദർശിപ്പിച്ചിരുന്നു. ആദിവാസി സമൂഹത്തിന് പ്രാധാന്യമുള്ള പ്രശ്‌നങ്ങൾ പെതു ശ്രദ്ധയിൽ കൊണ്ടു വന്നിരുന്നു അദ്ദേഹം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.