കഴിഞ്ഞ 10 വർഷമായി ഭാരതത്തിൽ ഉണ്ടായ ഭാവാർത്ഥമായ പരിവർത്തനം ഭാരത ജനതയ്ക്ക് ആത്മവിശ്വാസമുണ്ടാക്കി; ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ

തിരൂർ: കഴിഞ്ഞ 10 വർഷമായി ഭാരതത്തിൽ ഉണ്ടായ ഭാവാർത്ഥമായ പരിവർത്തനം ഭാരത ജനതയ്ക്ക് ആത്മവിശ്വാസമുണ്ടാക്കിയതായി ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ പറഞ്ഞു. ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ രാഷ്ട്രത്തിന്റെ ചേതനയെ ശിഥിലമാക്കാനുള്ള ശക്തികൾ സജീവമായി രംഗത്തുണ്ട്. നമ്മുടെ പാരമ്പര്യത്തെ തുറന്ന് അക്രമിക്കുന്ന സമീപനം അധികാരത്തിലുള്ളവർ മനപൂർവ്വം നടത്തുന്നത് അവരുടെ പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതുകൊണ്ടുള്ള നിരാശ കൊണ്ടാണ്. ഇത് സ്വാഭാവികവും പ്രതീക്ഷിതവുമാണ്. ഇത്തരം നീക്കങ്ങൾ ഇനിയും കൂടുതൽ വന്നേക്കാം. എന്നാൽ നമ്മൾ പതറേണ്ടതില്ല. ഭാരതം നിൽക്കുന്നത് സനാതന ധർമ്മാധിഷ്ഠിതവും ആശയപരവുമായ അടിത്തറയിലാണ്. ഇത് വിജയത്തിൻ്റെ പാത തന്നെയാണ്. കൂടുതൽ ഉത്തരവാദിത്വത്തോടെ ഈ രാഷ്ട്ര വിരുദ്ധ വെല്ലുവിളികൾ നേരിട്ട് നാം മുന്നേറണം. അതിനുള്ള ഇച്ഛാശക്തി ഭാരതജനത നേടിയെടുത്തു കൊണ്ടേയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തിരൂരിൽ നടക്കുന്ന ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനത്തിൻ്റെ പ്രതിനിധി സഭ ഡയറക്ടർ ആർ.സഞ്ജയൻ ഉദ്ഘാടനം ചെയ്യുന്നു
പ്രസിഡൻ്റ് ഡോ.സി.വി.ജയമണി അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി കെ.സി. സുധീർ ബാബു റിപ്പോർട്ടും ട്രഷറർ ആർ.രാജീവ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. രാഷട്രീയ സ്വയംസേവക് സംഘം ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ്.സുദർശൻ, പ്രജ്ഞാ പ്രവാഹ് ദക്ഷിണ ക്ഷേത്രസംയോജക് എസ്.വിശ്വനാഥൻ, ഡോ.എസ്. ഉമാദേവി, ശ്രീധരൻ പുതുമന, സി.കെ.സുനിൽ, ജെ. മഹാദേവൻ എന്നിവർ സംസാരിച്ചു.

സംസ്ഥാന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ടൗൺ ഹാളിൽ ഒരുക്കിയ തുഞ്ചൻ നഗറിൽ കേന്ദ്ര ഫിഷറീസ്, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ ഇന്ന് രാവിലെ 10ന് നിർവ്വഹിക്കും. ഡയറക്ടർ ആർ.സഞ്ജയൻ അദ്ധ്യക്ഷത വഹിക്കും. പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ, വിചാരകേന്ദ്രം സംസ്ഥാന പ്രസിഡൻ്റ് ഡോ.സി.വി.ജയമണി, ജനറൽ സെക്രട്ടറി കെ.സി. സുധീർ ബാബു, സ്വാഗതസംഘം ചെയർപേഴ്സൺ ഇന്ദിര കൃഷ്ണകുമാർ, വർക്കിംഗ് ചെയർപേഴ്സൺ അഡ്വ.എൻ.അരവിന്ദൻ എന്നിവർ സംസാരിക്കും.


തുടർന്ന് ''കൾച്ചറൽ മാർക്സിസം - അരാജകത്വത്തിൻ്റെ പ്രത്യയശാസ്ത്രം" എന്ന വിഷയം പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ അവതരിപ്പിക്കും. 

ഉച്ചക്ക് ശേഷം ''ഭരണഘടനാ ഭേദഗതി ചരിത്രം, രാഷ്ട്രീയം" എന്ന വിഷയം കേരള കേന്ദ്ര സർവ്വകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ.ജി.ഗോപകുമാറും, "പൗരസ്വാതന്ത്ര്യം, പൗരധർമ്മം, ഭരണഘടന" എന്ന വിഷയം തിരുവനന്തപുരം ഇഗ്നോ റീജ്യണൽ ഡയറക്ടർ ഡോ. എം.രാജേഷും അവതരിപ്പിക്കും. 

തുടർന്ന് വൈകിട്ട് ആറുമുതൽ എട്ടുമണിവരെ ഏനാവൂർ കളരി സംഘത്തിന്റെ കളരിപ്പയറ്റും ചന്ദ്രയാൻ വിജയത്തെ ആസ്പദമാക്കി ഗായത്രി മധുസൂദനും സംഘവും അവതരിപ്പിക്കുന്ന നൃത്തശിൽപ്പവും നടക്കും. സമ്മേളനം ഞായറാഴ്ച സമാപിക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !