ഇന്ത്യയുമായി വളരെ നല്ല ബന്ധം; നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച ഫെബ്രുവരിയിൽ; ഡോണൾഡ് ട്രംപ്

വാഷിങ്ടൻ: ഫെബ്രുവരിയിൽ കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വൈറ്റ് ഹൗസിൽ എത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡയിൽനിന്നും മടങ്ങുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണു പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസ് സന്ദർശിക്കുമെന്ന് ട്രംപ് ഔദ്യോഗികമായി അറിയിച്ചത്.

‘‘തിങ്കളാഴ്‌ച രാവിലെ ഞാൻ അദ്ദേഹവുമായി ദീർഘനേരം സംസാരിച്ചു. അടുത്ത മാസം, മിക്കവാറും ഫെബ്രുവരിയിൽ തന്നെ അദ്ദേഹം വൈറ്റ് ഹൗസ് സന്ദർശനത്തിന് എത്തും. ഞങ്ങൾക്ക് ഇന്ത്യയുമായി വളരെ നല്ല ബന്ധമാണുള്ളത്.’’ – ഡോണൾഡ് ട്രംപ് പറഞ്ഞു.

ട്രംപ് ആദ്യം പ്രസിഡന്റായിരുന്ന കാലയളവിൽ ഇന്ത്യയിലേക്കാണ് അവസാനത്തെ വിദേശ സന്ദർശനം നടത്തിയത്. 2019 സെപ്റ്റംബറിൽ ഹൂസ്റ്റണില്‍ നടത്തി ‘ഹൗഡി മോദി’യിലും

2020 ഫെബ്രുവരിയിൽ അഹമ്മദാബാദിലും നടന്ന ‘നമസ്തേ ട്രംപ്’ റാലിയിലുമായി പതിനായിരക്കണക്കിനു ആളുകളെയാണ് ഇരു നേതാക്കളും അഭിസംബോധന ചെയ്തത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !