വർക്കല: കാപ്പിൽ സ്വദേശിയായ കൃഷ്ണാഭവനിൽ 25 വയസുള്ള സായ് കൃഷ്ണനും ,സുഹൃത്ത് പത്താം ക്ലാസ് വിദ്യാർത്ഥിയുമാണ് പിടിയിലായത്. വർക്കല കാപ്പിൽ പണിക്കക്കുടി വീട്ടിൽ 69 വയസ്സുള്ള ഷറഹബീൽ ൻ്റെ വീട്ടിലാണ് നട്ടുച്ചയ്ക്ക് മോഷണം നടന്നത്. ഉച്ചയ്ക്ക് 12 45 ന് വീട്ടിൽനിന്നിറങ്ങിയ വയോധികൻ പള്ളിനമസ്കാരം കഴിഞ്ഞ് രണ്ടുമണിയോടെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. തുടർന്ന് അയിരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പോലീസ് പറയുന്നത് ഇങ്ങനെ,
പത്താം ക്ലാസ് വിദ്യാർത്ഥി സ്കൂളിൽ നിന്നും വരുന്ന വഴി, വീട്ടിൽ നിന്നും ഇറങ്ങി വരുന്ന വയോധികനെ കാണുകയും കുശലാന്വേഷണത്തിൽ വയോധികൻ പള്ളിയിൽ നമസ്കരിക്കാൻ പോകുന്നു എന്നുള്ള വിവരം വിദ്യാർഥി മനസ്സിലാക്കുകയും ചെയ്തിരുന്നു. തുടർന്ന് വയോധികന്റെ വീട്ടിൽ മറ്റാരുമില്ല എന്ന് മനസ്സിലാക്കിയ വിദ്യാർത്ഥി വീടിൻറെ പിൻവാതിൽ കുത്തിന്നുന്ന് വീടിനുള്ളിൽ പ്രവേശിക്കുകയും മേശയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളും ,50000 രൂപയും കവർന്നെടുത്തു. കവർന്നെടുത്ത പണം ഉപയോഗിച്ച് വർക്കലയിലെ മൊബൈൽ ഷോപ്പിൽ നിന്നും പുത്തൻ മൊബൈൽ വാങ്ങിക്കുകയും, പുത്തൻ വസ്ത്രങ്ങൾ വാങ്ങിക്കുകയും ചെയ്തു.
തുടർന്ന് സുഹൃത്തായ സായ് കൃഷ്ണനെ വിദ്യാർത്ഥി വിളിച്ചുവരുത്തി മോഷണവിവര മറിയിക്കുക യായിരുന്നു. തുടർന്ന് രണ്ടരപ്പവൻ മാലയും ഒരു പവന്റെ മോതിരവും അടങ്ങുന്ന സ്വർണാഭരണങ്ങൾ വിദ്യാർത്ഥി സായ് കൃഷ്ണനെ ഏൽപ്പിച്ചു. സായ് കൃഷ്ണൻ സ്വർണ്ണ മോതിരം വർക്കലയിലെ സ്വകാര്യ പണമി അവാർഡ് സ്ഥാപനത്തിൽ പണയം വച്ചു. സ്വർണ്ണമാല പ്രതിയുടെ വീട്ടിൽ ഒളിപ്പിച്ച ശേഷം അത് സ്വർണ്ണമല്ലായിരുന്നു എന്ന് പറഞ്ഞ് വിദ്യാർത്ഥിയെ കബളിപ്പിക്കുകയും ചെയ്തു. പ്രതിയെ സ്വർണ്ണ പണയ സ്ഥാപനത്തിലെ ത്തിച്ച് സ്വർണ്ണമോതിരം പോലീസ് കണ്ടെടുത്തു. അയിരൂർ പോലീസ് പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ബാത്റൂമിനകത്ത് ടവ്വൽ ഹോൾഡറിനകത്ത് ഒളിപ്പിച്ചു വച്ചിരുന്ന സ്വർണ്ണ മാല പ്രതി പോലീസിന് എടുത്തു നൽകി. വിദ്യാർത്ഥിയുടെ വീടിനു സമീപത്തു നിന്നും ഒളിപ്പിച്ച നിലയിൽ പുതിയ മൊബൈൽ ഫോണും, പുതു വസ്ത്രങ്ങളും പോലീസ് കണ്ടെടുത്തു. അയിരൂർ എസ്.എച്ച്. ഓ ശ്യാം മിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥിയെ പൂജപ്പുര ജുവനയിൽ കോടതിയിൽ ഹാജരാക്കി ജുവനൈൽ ഹോമിലേക്ക് അയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.