കൊച്ചി: ഒരു വ്യക്തി തന്നെ നിരന്തരം ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ചതിനു പിന്നാലെ കടുത്ത സൈബർ ആക്രമണം നടക്കുന്നതായി കാട്ടി പോലീസില്‍ പരാതി നല്കി നടി ഹണി റോസ്. മുപ്പതോളം പേര്‍ക്കെതിരേയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ ഹണി റോസ് പരാതി നല്‍കിയത്.
ഒരു വ്യക്തി തന്നെ നിരന്തരം ദ്വയാര്‍ഥ പ്രയോഗങ്ങളിലൂടെ അധിക്ഷേപിക്കുന്നുവെന്ന് ആരോപിച്ച് ഹണി റോസ് സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടിരുന്നു. ഈ പോസ്റ്റിന് താഴെ സ്ത്രീവിരുദ്ധ കമന്റുകളിലൂടെ രൂക്ഷമായ ആക്രമണം നടക്കുന്നുവെന്നാണ് ഹണി റോസ് നല്കിയ പരാതിയില്‍ പറയുന്നത്.ദ്വയാര്‍ഥ പരാമര്‍ശങ്ങളിലൂടെ ഒരു വ്യക്തി തന്നെ നിരന്തരം അപമാനിക്കാന്‍ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഹണി റോസ് പ്രതികരണവുമായി രംഗത്തെത്തിയത്. ഒരു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ ദ്വയാര്‍ഥ പ്രയോഗം കൊണ്ട് അപമാനം നേരിട്ടതിനാല്‍ പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരുന്നു. ഇതോടെ പ്രതികാരമെന്നോണം സോഷ്യല്‍ മീഡിയയില്‍ തന്റെ പേര് മന:പൂര്‍വം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകള്‍ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നും ഹണി റോസ് കുറിപ്പില്‍ പറയുന്നു. ബുദ്ധിമുട്ടിച്ചയാളുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഹണി റോസിന്റെ കുറിപ്പ്.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEidcdq8ED17ILCZKsNuBUicaVMuyY8ZJmWH_0n0VkeHDOivWkFlqlFuwPyL7KvLvJ9ij8A0AMNlqnimcFd9WUWjNFgjbLIBp_iWFuBQGgVDdZ3WczIPGq3HurwwajJTrkiaDV8InVMDp3KzdRHau7QdQlGrEasEbW66jxJBU5rzA2wp5H1lcG091vHsLJo/w400-h400-rw/1000489338.jpg)
ബുദ്ധിമുട്ടിക്കുന്ന രീതിയിലുള്ള പെരുമാറ്റം തുടര്‍ന്നാല്‍ തീര്‍ച്ചയായും നിയമനടപടിയുമായി മുന്നോട്ട് പോകും. പേര് പറഞ്ഞില്ലെങ്കിലും ആളുകള്‍ക്ക് അറിയാം. സാമൂഹികമാധ്യമങ്ങളില്‍ ആഘോഷിക്കപ്പെട്ട വിഷയമാണത്. അനാവശ്യ വിവാദങ്ങളുണ്ടാക്കാന്‍ താത്പര്യമില്ല. തനിക്കും തന്റെ കുടുംബത്തിനും അത്രയേറെ ബുദ്ധിമുട്ടുണ്ടാക്കിയ വിഷയമായതിനാലാണ് പ്രതികരിക്കാന്‍ തീരുമാനിച്ചത് എന്നാണ് കുറിപ്പിനെ കുറിച്ച് ഹണി റോസ് വിശദീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.