സിഡ്നി: ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ആസ്ട്രേലിയക്കെതിരായ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ നായകൻ രോഹിത് ശർമ കളിക്കില്ലെന്ന് റിപ്പോർട്ട്.
പകരം ജസ്പ്രീത് ബുംറയാകും ഇന്ത്യൻ ടീമിനെ നയിക്കുക. ശുഭ്മൻ ഗിൽ പ്ലെയിങ് ഇലവനിലേക്ക് മടങ്ങിയെത്തും. യശസ്വി ജയ്സ്വാളിനൊപ്പം കെ.എൽ. രാഹുലാകും ഓപ്പൺ ചെയ്യുക. പരിക്കേറ്റ ആകാശ് ദീപിന് പകരം പ്രസിദ്ധ് കൃഷ്ണയും കളിക്കും. വെള്ളിയാഴ്ച സിഡ്നിയിലാണ് ടെസ്റ്റ് ആരംഭിക്കുന്നത്.
മോശം ഫോമിനെ തുടർന്ന് രോഹിത് തന്നെ ടീമിൽനിന്ന് മാറിനിൽക്കാൻ തീരുമാനിച്ചതായാണ് വിവരം. ബോർഡർ ഗവാസ്കർ ട്രോഫി നിലനിർത്താനും ലോക ടെസ്റ്റ് ചാമ്പിൻഷിപ്പ് ഫൈനൽ സാധ്യത നിലനിർത്താനും അഞ്ചാം ടെസ്റ്റിൽ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.
വ്യാഴാഴ്ച ഫീൽഡിങ് പരിശീലനത്തിനിടെ ബുംറയുമായി ടീമിന്‍റെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഏറെനേരം സംസാരിക്കുന്നുണ്ടായിരുന്നു. ഈസമയം നെറ്റ്സിൽ ബാറ്റിങ് പരിശീലനത്തിലായിരുന്നു രോഹിത്.
പതിവുള്ള സ്ലിപ് പരിശീലന സെഷനിലും താരം പങ്കെടുത്തില്ല. ഇതെല്ലാം രോഹിത് സിഡ്നി ടെസ്റ്റിനുള്ള ടീമിലുണ്ടാകില്ലെന്ന സൂചനയാണ് നൽകുന്നത്. പെർത്തിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ രോഹിത്തിന്‍റെ അഭാവത്തിൽ ബുംറയാണ് ടീമിനെ നയിച്ചത്. പരമ്പരയിൽ ഇന്ത്യ 295 റൺസ് ജയിച്ചു. പരമ്പരയിൽ ഇന്ത്യ ജയിച്ച ഏക മത്സരവും ഇതായിരുന്നു. രണ്ടാം ടെസ്റ്റ് മുതലാണ് രോഹിത് ടീമിനൊപ്പം ചേർന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.